കൊച്ചി: എറണാകുളം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് (ഡപ്യൂട്ടി കളക്ടര്‍ - ജനറല്‍) ആയി നിയമിതനായ പി. പത്മകുമാര്‍ ചുമതലയേറ്റു. പറവൂര്‍ തഹസില്ദാരായിരിക്കെയാണ് ഡപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. 1985ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന പത്മകുമാര്‍ റവന്യൂ വകുപ്പില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയവുമായാണ് ജില്ല ഭരണകൂടത്തില്‍ സുപ്രധാന പദവിയിലെത്തുന്നത്.
ഡി ക്ലര്ക്കായെത്തിയ അദ്ദേഹം പിന്നീട് ജൂനിയര്‍, സീനിയര്‍ സൂപ്രണ്ട് പദവികള്‍ വഹിച്ചു. 2010 ല്‍ ആലുവ തഹസില്‍ദാരായി. ഇതിനിടയില്‍ ഒരുവര്‍ഷം പ്രോട്ടോകോള്‍ ഓഫീസറുമായിരുന്നു. 2014 ജൂലൈയില്‍ പറവൂര്‍ തഹസില്‍ദാറായി നിയമിതനായ പത്മകുമാര്‍ 2015 ജൂലൈയില്‍ എഡിഎം ആയി നിയമിതനായതും യാദൃശ്ചികമായി. ഭാര്യ സുജാത(അധ്യാപിക, ഐഎന്‍എസ് ദ്രോണാചാര്യ സൈനിക് സ്കൂള്‍). മക്കള്‍: ആനന്ദ്, അനിത.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും