തിരുവനന്തപുരം : ബാര്‍കോഴ വിവാദത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കേണ്ടന്ന് തീരുമാനം. കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറാണ് തീരുമാനിച്ചത്. സാക്ഷിമൊഴികള്‍ തമ്മില്‍ പൊരുത്തമില്ലെന്നാണ് വിജിലന്‍സ് നല്കുന്ന വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു.
ബാര്‍ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ മന്ത്രി ബാബു പണം ആവശ്യപ്പെട്ടെന്നും, ഇതിനായി ബാര്‍ ഉടമകള്‍ പലപ്പോഴായി പത്ത് ലക്ഷം രൂപ നല്‍കിയെന്നും ബാര്‍ ഉടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് കേസിനാസ്പദമായത്. എന്നാല്‍ ഈ മൊഴിയും മറ്റ് സാക്ഷിമൊഴികളും പരസ്പര വിരുദ്ധമാണെന്നും അതിനാല്‍ ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്നുമാണ് വിജിലന്‍സ് തീരുമാനം.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും