ന്യൂഡല്‍ഹി : പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഇരു സഭകളും പ്രക്ഷുബ്ദമായി. ലളിത് മോഡി വിവാദം കത്തിപടര്‍ന്നതോടെ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ ഈ വിഷയമുന്നയിച്ച് പ്രതിപക്ഷം ബഹളത്തിലാണ്. ഒരു തവണ രാജ്യസഭ നിര്‍ത്തിവെച്ചതിന് ശേഷം വീണ്ടും തുടങ്ങിയെങ്കിലും സഭ ബഹളത്തില്‍ മുങ്ങി.
ലളിത് മോഡി വിവാദം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്കി. ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവെച്ചു. മോഡി വിവാദം, വ്യാപം അഴിമതി വിഷയങ്ങളില്‍ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ദമാകി. എല്ലാവിഷയങ്ങളിലും പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും ആരോപണം നേരിടുന്ന മന്ത്രിമാര്‍ രാജിവക്കാതെ സഭ നടപടികള്‍ സുഗമമാകില്ലെന്നാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.
ലളിത് മോഡി വിവാദത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി സുരക്ഷസ്വരാജ് , രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, വ്യപം കുംഭകോണത്തില്‍ ആരോപണം നേരിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് എന്നിവര്‍ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. സഭ നടപടികള്‍ സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി വിളിച്ച സര്‍വ്വകക്ഷി യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും