ദോഹ: ഹമദ് തുറമുഖം ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രിയും തുറമുഖ നിയന്ത്രണ കമ്മിറ്റി തലവനുമായ ജാസിം ബിന്‍ സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി പ്രഖ്യാപിച്ചു. ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുന്ന തുറമുഖം അടുത്ത വര്‍ഷാവസാനത്തോടെ മാത്രമേ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകൂ. ചൈനയില്‍ നിന്നുള്ള സെന്‍ ഹുഅ 10 എന്ന ഭീമന് കപ്പല്‍ തുറമുഖത്തത്തെിയത് പദ്ധതി പ്രഖ്യാപിച്ചതിലും നേരത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതിന്‍െറ തെളിവാണ്.
എസ് ക്രെയിനുകളും എട്ട് റബര്‍ ടയര്‍ ഗ്രാന്റി ക്രെയിനുകളുമായാണ് ലോകത്തിലെ തന്നെ വലിയ വാണിജ്യ കപ്പലുകളിലൊന്നായ സെന്‍ ഹുഅ 10 ഹമദ് തുറമുഖത്തത്തെിയത്. എസ് ക്രെയിനുകള്‍. എസ് ക്രെയിനുകളെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ വന്നതുപോലെയുളള രണ്ട് ലോഡുകള്‍ കൂടി വരുന്ന മാസങ്ങളില്‍ ഹമദ് തുറമുഖത്തത്തെും. ജി ക്രെയിനുകളുടെ എണ്ണം 26ഉം ആകും. പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കാതെയും സമയനഷ്ടം വരുത്താതെയും ദോഹ തുറമുഖത്ത് നിന്നും ഹമദ് തുറമുഖത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ പദ്ധതികള്‍ തയാറായി വരികയാണെന്ന് മന്ത്രി പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും