മുംബൈ: മുംബൈ സ്ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന് വധശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീകോടതി തള്ളി. ടാഡ കോടതിയുടെ വധ ശിക്ഷ സൂപ്രീംകോടതി ശരിവെച്ചു. 2013 മാര്‍ച്ചിലാണ് മേമ ന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. മേമന്റെ ദയാഹര്‍ജി രാഷ്ര്ടപതി നേരത്തേ തള്ളിയിരുന്നു. തിരുത്തല്‍ ഹരജി കൂടി സുപ്രീകോടതി തള്ളിയതോടെ ജൂലൈ 30ന് മേമന്‍െറ വധശിക്ഷ നടപ്പാക്കും.
ടൈഗര്‍ മേമന് എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്‍െറ സഹോദരനാണ് യാക്കൂബ് മേമന്. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന് ഒളിവിലാണ്. 257പേരുടെ മരണത്തിന് കരണമായ സ്ഫോടനപരമ്പര 1993 മാര്‍ച്ച് 12നാണ് നടന്നത്. സ്ഫോടനം ആസൂത്രണം ചെയ്യന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന് സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്‍െറ കണ്ടത്തെല്‍. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ടാഡാകോടതി 2007ല്‍ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധിച്ചത്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും