പത്തനംതിട്ട : റയില്‍വേ ട്രാക്കില്‍ രണ്ടു പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് പുതിയ അന്വേഷണ മേധാവി എസ് പിഎസ് പി ഉമാ ബെഹ്റ. പരാതികിട്ടിയിട്ടും അന്വേഷണം വൈകിപ്പിച്ചെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ആദ്യ അന്വേഷണ സംഘത്തെ എസ് പി ശകാരിച്ചു. വീഴ്ചവരുത്തിയതിന് കോന്നി സിഐയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പെണ്‍കുട്ടികള്‍ മാവേലിക്കരയില്‍ ഉണ്ടായിട്ടും റയില്‍വേ പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നുമാണ് കണ്ടെത്തൽ.
ഇതിനിടെ, കോന്നി സ്വദേശിനി ആര്യയുടെ നില അതീവഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ കൂടി വെന്റിലേറ്റര്‍ സഹായം തുടരും. വീര്യംകൂടിയ ആന്റിബയോട്ടിക്കുകള്‍ നല്കാന് തീരുമാനിച്ചതായി മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. തലച്ചോറിലെ പരുക്ക് അതീവഗുരുതരമാണ്. മരുന്നുകളോടു കുട്ടി പ്രതികരിക്കുന്നില്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.
കഴിഞ്ഞദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും ശ്വാസകോശത്തിലെ അണുബാധ വീണ്ടും നില വഷളാക്കുകയായിരുന്നു. ശസ്ത്രക്രിയയുടെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും രക്തസമ്മര്‍ദം സാധാരണനിലയിലാക്കാന്‍ ശ്രമം തുടരുകയാണെന്നും സൂപ്രണ്ട് പറഞ്ഞു. വെന്റിലേറ്ററില്ലാതെ പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്താനാവില്ല. നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നശേഷം തുടര്‍ ചികിത്സ എങ്ങനെ വേണമെന്നു തീരുമാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും