E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മുസ്ലീം വിരുദ്ധ റാലി നടത്തുന്നു.

മെല്‍ബണ്‍: വിക്ടോറിയന്‍ പാര്‍ലമെന്‍റിന് മുന്നില്‍ റീക്ലെയിം ഓസ്ട്രേലിയ മുസ്ലീം വിരുദ്ധ റാലി നടത്തുന്നു. ശനിയാഴ്ച്ച നടത്തുന്ന റാലിക്ക് മറ്റ് പ്രതിഷേധ ഗ്രൂപ്പുകളുടെ കൂടി പിന്തുണ ലഭിച്ചേക്കും. അതേ സമയം എതിര്‍ ഗ്രൂപ്പായ നോ റൂം ഫോര്‍ റേസിസം എതിര്‍ റാലിയ്ക്കും ആഹ്വാനം ചെയ്തു. ഒരേ സ്ഥലത്തും ഒരേ സമയത്തും തന്നെയാണ് ഇരു റാലികളും നടക്കുന്നത്. ഇതോടെ മേഖലയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത തെളിഞ്ഞു. ഏപ്രിലിയില്‍ നടത്തിയ റാലിയില്‍ ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഫെഡറേഷന്‍ സ്ക്വയറില്‍ നടന്ന റാലിയില്‍ തങ്ങളുടെ പിന്

Text size
Reading theme
മുസ്ലീം വിരുദ്ധ റാലി നടത്തുന്നു.

മെല്‍ബണ്‍: വിക്ടോറിയന്‍ പാര്‍ലമെന്‍റിന് മുന്നില്‍ റീക്ലെയിം ഓസ്ട്രേലിയ മുസ്ലീം വിരുദ്ധ റാലി നടത്തുന്നു. ശനിയാഴ്ച്ച നടത്തുന്ന റാലിക്ക് മറ്റ് പ്രതിഷേധ ഗ്രൂപ്പുകളുടെ കൂടി പിന്തുണ ലഭിച്ചേക്കും. അതേ സമയം എതിര്‍ ഗ്രൂപ്പായ നോ റൂം ഫോര്‍ റേസിസം എതിര്‍ റാലിയ്ക്കും ആഹ്വാനം ചെയ്തു. ഒരേ സ്ഥലത്തും ഒരേ സമയത്തും തന്നെയാണ് ഇരു റാലികളും നടക്കുന്നത്. ഇതോടെ മേഖലയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത തെളിഞ്ഞു. ഏപ്രിലിയില്‍ നടത്തിയ റാലിയില്‍ ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു.

ഫെഡറേഷന്‍ സ്ക്വയറില്‍ നടന്ന റാലിയില്‍ തങ്ങളുടെ പിന്തുണക്കാരോട് ഇസ്ലാം വിരുദ്ധ സന്ദേശവുമായി തെരുവിലിറങ്ങാന്‍ റീക്ലെയിം ഓസ്ട്രേലിയ ആഹ്വാനം ചെയ്യുകയായിരുന്നു. അഡ് ലൈഡ്, സിഡ്നി ,ന്യൂകാസില്‍, ബ്രിസ്ബണ്‍, പെര്‍ത്ത് , ഹോബാര്‍ട്ട് മറ്റ് റീജണല്‍ സെന്‍ററുകള്‍ എന്നിവടങ്ങളിലും ശനിയാഴ്ച്ച റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട് റീ ക്ലെയിം ഓസ്ട്രേലിയ. ഇവരെ കൂടാതെ യൂണൈറ്റഡ് പാട്രിയോട്സ് ഫ്രണ്ടും രംഗത്തുണ്ട്. സംഘര്‍ഷ സാധ്യത തള്ളികളയാന്‍ സാധിക്കുന്നില്ലെന്ന് ഏപ്രിലില്‍ റീക്ലെയിം ഓസ്ട്രേലിയയ്ക്ക് വേണ്ടി റാലി സംഘടിപ്പിച്ച ജെയിംസ് ഗില്‍ഹോം പറയുന്നു. ജെയിംസ് റീക്ലെയിം ഓസ്ട്രേലിയയില്‍ നിന്ന് പിന്നീട് വിട്ട് പോന്നിരുന്നു. യൂണൈറ്റഡ് പട്രിയോട്സ് ഫ്രണ്ട് പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ജെയിംസ് പറയുന്നത്. മൂന്ന് മണിക്കൂറോളം ജെയിംസ് വ്യാഴാഴ്ച്ച മെല്‍ബണ്‍ ഇരുവിഭാഗത്തിലെ പ്രതിഷേധക്കാരുടെ നേതാക്കളുമായി സംസാരിച്ചിരുന്നു.

റീക്ലെയും ഓസ്ട്രേലിയയും നോ റൂം ഫോം ഫോര്‍ റേസിസവും പ്രതിഷേധങ്ങള്‍ സമാധാനപരമായി നടത്താനണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ യൂണൈറ്റഡ് പാട്രിയോട്സ് ഫ്രണ്ട് ആക്രമം ഉണ്ടാക്കുമെന്ന് ഇരു കൂട്ടരും ഭയപ്പെടുന്നതായും ജെയിംസ് വ്യക്തമാക്കുന്നു. ഓണ്‍ലൈനായി വരുന്ന വീഡിയോകളും പോസ്റ്റുകളും പരസ്പരം പ്രകോപിപ്പിക്കുന്നതാണെന്നും ചൂണ്ടികാണിക്കുന്നു. ഓണ്‍ ലൈന്‍ സന്ദേശങ്ങളില്‍ ജനങ്ങള്‍ ആയുധങ്ങള്‍ കൊണ്ട് വരാനുള്ള സാധ്യതകള്‍ കാണുന്നുണ്ടെന്നും ജെയിംസ് വ്യക്തമാക്കുന്നു.

ഇതിനിടെ Mackay റാലിയില്‍ എംപി ജോര്‍ജ് ക്രിസ്ത്യന്‍സെന്‍ സംസാരിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേ സമയം തന്നെ രാവിലെ ജൂലിയ ബിഷപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ അവരുടെ ചെയ്തിമൂലം വിലയിരുത്തപ്പെടുമെന്നും വ്യക്തമാക്കി. ക്രിസ്ത്യന്‍സെന്നിന്‍റെ റാലിയില്‍പങ്കെടുക്കാനുള്ള തീരുമാനത്തെകുറിച്ച് പരിപാടിയില്‍ ചോദ്യം ഉയര്‍ന്നെങ്കിലും പ്രതികരിക്കാന്‍ ബിഷപ്പ് തയ്യാറായില്ല. ഇസ്ലാമിക് കൗണ്‍സില്‍വിക്ടോറിയ ജനങ്ങള്‍ ഇസ്ലാമിക വിരുദ്ധ പ്രതിഷേധത്തിലും ഇതിനിതെരെ നടക്കുന്ന പ്രതിഷേധത്തിലും പങ്കെടുക്കരുതെന്ന നിലപാടിലാണ്

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →