E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പൊളിക്കല്‍ സയന്‍സിന്റെ ബിരുധ കോഴ്‌സ് പഠിക്കുവാന്‍ പ്രതിയെ അനുവദിച്ചു.

മെല്‍ബണ്‍: ജയിലിലെ ഏകാന്ത തടവില്‍ നിന്നും പൊളിക്കല്‍ സയന്‍സിന്റെ ബിരുധ കോഴ്‌സ് പഠിക്കുവാന്‍ കൂട്ടക്കൊലപാതകങ്ങള്‍ ചെയ്ത പ്രതിയെ അനുവദിച്ചു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 77 പേരെ നിഷ്‌കരുണം കൊന്നു തള്ളിയ കേസില്‍ ശിക്ഷ അുഭവിച്ചു വരുന്ന കുറ്റവാളിയാണ് ആന്‍ഡേര്‍സ് ബ്രവിക്ക്. മുസ്ലീം വിരുദ്ധ കാഴ്ച്ചപ്പാടുകളോടെ ഭീകരകുറ്റവാളിയായത്തീര്‍ന്ന ആന്‍ഡേര്‍സ് ബ്രവിക്ക് കൂട്ടക്കൊലപാതകങ്ങള്‍ ചെയതതിന്റെ യാതൊരു പശ്ചാത്താപവും ഇതുവരെ പ്രകടമാക്കാത്തതാണ് പലരേയും ആശങ്കയിലാക്കുന്നത്. ബ്രവിക്കിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ

Text size
Reading theme
പൊളിക്കല്‍ സയന്‍സിന്റെ ബിരുധ കോഴ്‌സ് പഠിക്കുവാന്‍ പ്രതിയെ അനുവദിച്ചു.

മെല്‍ബണ്‍: ജയിലിലെ ഏകാന്ത തടവില്‍ നിന്നും പൊളിക്കല്‍ സയന്‍സിന്റെ ബിരുധ കോഴ്‌സ് പഠിക്കുവാന്‍ കൂട്ടക്കൊലപാതകങ്ങള്‍ ചെയ്ത പ്രതിയെ അനുവദിച്ചു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 77 പേരെ നിഷ്‌കരുണം കൊന്നു തള്ളിയ കേസില്‍ ശിക്ഷ അുഭവിച്ചു വരുന്ന കുറ്റവാളിയാണ് ആന്‍ഡേര്‍സ് ബ്രവിക്ക്.

മുസ്ലീം വിരുദ്ധ കാഴ്ച്ചപ്പാടുകളോടെ ഭീകരകുറ്റവാളിയായത്തീര്‍ന്ന ആന്‍ഡേര്‍സ് ബ്രവിക്ക് കൂട്ടക്കൊലപാതകങ്ങള്‍ ചെയതതിന്റെ യാതൊരു പശ്ചാത്താപവും ഇതുവരെ പ്രകടമാക്കാത്തതാണ് പലരേയും ആശങ്കയിലാക്കുന്നത്. ബ്രവിക്കിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട ചില വിദ്യാര്‍ത്ഥികള്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടെന്നതാണ് ആശങ്ക വളരുന്നതിന്റെ പ്രധാന കാരണം. ബ്രവിക്കിന്റെ ആക്രമണത്തിലൂടെ കൂട്ടുകരോ ബന്ധുക്കളോ മരണപ്പെട്ടവരും ഇവിടെയുണ്ട്.

അഡ്മിഷന്‍ ആവശ്യത്തിനായി യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്നെ യൂണിവേഴ്‌സിറ്റി നിയമങ്ങളും നിയന്ത്രണങ്ങളും ബോധ്യപ്പെടുത്തിയിരുന്നുവെന്നു ഓസ്ലോ സൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പാള്‍ ഓലെ പീറ്റര്‍ ഒറ്റേഴ്‌സണ്‍ പറഞ്ഞു. കുറ്റവാളികളാണങ്കിലും അക്കാദമിക നിലവാരത്തില്‍ ഉയര്‍ന്ന നില്‍ക്കുന്നവര്‍ തുടര്‍ വിദ്യാഭാസത്തിനു യോഗ്യത ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

36 വയസ്സുകാരനായ ബ്രവിക്ക് ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ന്യൂനപക്ഷ ബഹുമാനത്തേയും കുറിച്ചും പുതിയ കോഴ്‌സിലൂടെ പഠിക്കും.

ബ്രവിക്ക് 2011 ജൂലൈ 22 ന് സെന്‍ട്രല്‍ ഓസ്ലോയില്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ലേബര്‍പാര്‍ട്ടിയുടെ സമ്മര്‍ ക്യാപിലേക്കു നടത്തിയ വെടിവെയ്പ്പില്‍ നിരവധി കൗമാരക്കാരടക്കം 69 പേരും മരണപ്പെട്ടിരുന്നു.

ജയില്‍ ജീവനക്കാരിലൂടെയാവും ബ്രവിക്ക് ബിരുധ പഠനം നടത്തുക. ലെക്ച്ചര്‍ ക്ലാസ്സുകളിലോ സെമിനാറുകളിലോ പങ്കെടുക്കുവാന്‍ ബ്രവിക്കിനാവില്ല. സ്വന്തം സെല്ലില്‍ ബുക്കുകളുടെ സഹായത്തോടെ ബ്രവിക്ക് പാഠങ്ങള്‍ പഠിച്ചെടുക്കുമ്പോള്‍ ഒരു കൊലയാളിയുടെ മനസ് പരുവപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →