E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

യമന്‍ ജനതക്ക് മരുന്നുകള്‍ എത്തിക്കാന്‍ ബഹ്റൈനില്‍ ശ്രമം.

മനാമ: ആഭ്യന്തര സംഘര്‍ഷവും യുദ്ധവും മൂലം പ്രതിസന്ധിയിലായ യമന്‍ ജനതക്ക് മരുന്നുകള്‍ എത്തിക്കാന്‍ ബഹ്റൈനില്‍ ശ്രമം തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആന്‍റിബയോട്ടിക്കുകളും വേദനാസംഹാരികളും ഉള്‍പ്പെടെ എല്ലാ അവശ്യ മരുന്നുകളും ശേഖരിച്ച് അയക്കാനാണ് പദ്ധതിയിടുന്നത്. യമനിലെ ദയനീയ സ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ദിവസം യു.എന്‍ പ്രസ്താവന ഇറക്കിയിരുന്നു. സംഘര്‍ഷത്തില്‍ ഇതേ വരെ യമനില്‍ 1,500 സിവിലിയന്‍മാര്‍ മരിച്ചിട്ടുണ്ട്. 3,600 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ദശലക്ഷം പേരാണ് ക

Text size
Reading theme
യമന്‍ ജനതക്ക് മരുന്നുകള്‍ എത്തിക്കാന്‍ ബഹ്റൈനില്‍ ശ്രമം.

മനാമ: ആഭ്യന്തര സംഘര്‍ഷവും യുദ്ധവും മൂലം പ്രതിസന്ധിയിലായ യമന്‍ ജനതക്ക് മരുന്നുകള്‍ എത്തിക്കാന്‍ ബഹ്റൈനില്‍ ശ്രമം തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആന്‍റിബയോട്ടിക്കുകളും വേദനാസംഹാരികളും ഉള്‍പ്പെടെ എല്ലാ അവശ്യ മരുന്നുകളും ശേഖരിച്ച് അയക്കാനാണ് പദ്ധതിയിടുന്നത്. എന്‍ പ്രസ്താവന ഇറക്കിയിരുന്നു. സംഘര്‍ഷത്തില്‍ ഇതേ വരെ യമനില്‍ 1,500 സിവിലിയന്‍മാര്‍ മരിച്ചിട്ടുണ്ട്. 3,600 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ദശലക്ഷം പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.

ഹുദ അല്‍ മഹ്മൂദ് പറഞ്ഞു. എന്നില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ആവശ്യമുള്ള മരുന്നുകളുടെ പട്ടിക ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് മരുന്ന് ശേഖരിക്കും.

ജനങ്ങള്‍ ഈ ഉദ്യമത്തിനായി പണം നല്‍കേണ്ടതില്ല. മറിച്ച് തൊട്ടടുത്ത ഫാര്‍മസിയില്‍ പോയി ആന്‍റിബയോട്ടിക്കുകളും വേദനാസംഹാരികളും വാങ്ങി ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. മരുന്നിന് പുറമെ പാല്‍പ്പൊടി, ഓട്സ് തുടങ്ങിവയും സ്വീകരിക്കും. യമന്‍ ജനതയുടെ 80 ശതമാനവും ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കേണ്ട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഒ) ബന്ധപ്പെടാം. ഒ പ്രത്യേക എക്കൗണ്ട് തന്നെ തുടങ്ങിയിട്ടുണ്ട്. ബഹ്റൈനിലെ വിവിധ സംഘടനകള്‍ ഒത്തുചേര്‍ന്നാണ് മരുന്ന് ശേഖരിക്കുന്നത്. ഇത് പിന്നീട് ബഹ്റൈന്‍ റെഡ് ക്രസന്‍റ് സൊസൈറ്റിക്ക് കൈമാറും. ഇക്കാര്യം ഫാര്‍മസി ഉടമകളുമായി സംസാരിച്ചു വരികയാണ്. വളണ്ടിയര്‍മാര്‍ പിന്നീട് ഇത് ഫാര്‍മസികളില്‍ നിന്ന് സ്വീകരിക്കും. യമന്‍ ജനതക്ക് മരുന്ന് എത്തിക്കാനുള്ള ഉദ്യമത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 33996692, 39640929,39185075 എന്നീ നമ്പറുകളില്‍ വിളിക്കാം.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →