E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മാരുതിയുടെ സുസുക്കി എസ് ക്രോസ് വിപണിയിലെത്തി

ന്യൂഡല്‍ഹി : സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്‍യു‍വി) വിപണിയിലേക്ക് സാന്നിധ്യമറിയിച്ച് മാരുതിയുടെ സുസുക്കി എസ് ക്രോസ് വിപണിയിലെത്തി. മലേഷ്യയില്‍ നടന്ന ഐഫ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു എസ് ക്രോസിന്റെ ഔപചാരിക അരങ്ങേറ്റം. ബുധനാഴ്ച ഡല്‍ഹിയിലാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്.പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ എത്തുന്ന എസ് ക്രോസ് പുതുമ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും വിപണി കീഴടക്കുമെന്നാണ് വിലയിരുത്തല്‍. 1.3പെട്രോള്‍ എഞ്ചിനില്‍ എത്തുന്ന വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറും വില 8.34 ലക്ഷം രൂപയാണ്. ഡീ

Text size
Reading theme

ന്യൂഡല്‍ഹി : സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്‍യു‍വി) വിപണിയിലേക്ക് സാന്നിധ്യമറിയിച്ച് മാരുതിയുടെ സുസുക്കി എസ് ക്രോസ് വിപണിയിലെത്തി. മലേഷ്യയില്‍ നടന്ന ഐഫ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു എസ് ക്രോസിന്റെ ഔപചാരിക അരങ്ങേറ്റം. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ എത്തുന്ന എസ് ക്രോസ് പുതുമ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും വിപണി കീഴടക്കുമെന്നാണ് വിലയിരുത്തല്‍. 34 ലക്ഷം രൂപയാണ്. 99 ലക്ഷം രൂപയിലാണ്.

വിദേശ രാജ്യങ്ങളില്‍ മാത്രം പുറത്തിറക്കിയ സുസുക്കി എസ് ഫോര്‍ പ്ലാറ്റ്ഫോമിലാണ് എസ് ക്രോസിന്റെ നിര്‍മ്മാണം. 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തിനുള്ളത്. 6 ലീറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളോടെയാവും എസ് ക്രോസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്നത്. പെട്രോള്‍ എന്‍ജിനു പരമാവധി 115 പി എസ് കരുത്തും 156 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും; ടര്‍ബോ ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്താവട്ടെ 118 പി എസും ടോര്‍ക്ക് 320 എന്‍ എമ്മുമാണ്.

ആകര്‍ഷകമായ ഫ്രണ്ട് ബംമ്പറുകളും, മുന്നിലും പിന്നിലും വശങ്ങളിലുമുള്ള ഫോക്സ് സ്കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകളും വാഹനത്തിന് കാഴ്ചയില്‍ ഒരു എസ്‍യുവിയുടെ ഛായ തരുന്നുണ്ട്. ഫ്രണ്ട് ഗ്രില്ലിന്റെ മധ്യത്തില്‍ നല്‍കിയിരിക്കുന്ന മാരുതി എംബ്ലം വാഹനത്തിന് അധിക സൗന്ദര്യവും ആകര്‍ഷകത്വവും നല്‍കുന്നു. അലോയ് വീലും സണ്‍റൂഫ് അടക്കമുള്ള മറ്റ് ആധുനിക സംവിധാനങ്ങളും ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാകും ലഭിക്കുക. മാരുതി സ്വഫ്റ്റിനോട് സാദൃശ്യമുള്ളതാണ് വാഹനത്തിന്റെ ഇന്റീരിയര്‍ സൗന്ദര്യം. മള്‍ട്ടി ഫംഗ്ഷന്‍ സൗകര്യം നല്‍കുന്ന സ്റ്റിയറിംഗ് വീലും, മാരുതി സ്മാര്‍ട്ട് പ്ലേ ഇന്‍ഫോട്ടെയ്ന്റ് മെന്റ് സിസ്റ്റവുമാണ് വാഹനത്തിന്റെ മേന്‍മ. 430 ലിറ്റര്‍ സംഭരണശേഷിയുള്ള കാറിന്റെ പിന്‍സീറ്റ് മടക്കിയാല്‍ സ്ഥല ലഭ്യത 1,269 ലീറ്ററായി ഉയരും.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →