കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 19,080 ആണ് പവന് സ്വര്‍ണത്തിന് ഇന്നത്തെ വില. 15 രൂപ കുറഞ്ഞ് ഗ്രാം സ്വര്‍ണത്തിന് 2,385 ആയി. തിങ്കളാഴ്ച തുടങ്ങിയ ആഴ്ച വ്യാപാരത്തില്‍ ഇതുവരെ 440 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണവില ഇടിയുന്നത് സ്വര്‍ണപ്പണയത്തില്‍ വായ്പയെടുത്തവര്‍ മുതല്‍ ധനകാര്യസ്ഥാപനങ്ങളെയും നിക്ഷേപകരെയും വരെ ബാധിക്കും.
2014 ജനുവരിയില്‍ 22,040 രൂപയായിരുന്നു പവന് സ്വര്‍ണത്തിന്‍െറ വില. ഇതാണ് ഇപ്പോള്‍ 19,080 രൂപയില്‍ എത്തി നില്‍ക്കുന്നത്. നിക്ഷേപമായി സ്വര്‍ണം സൂക്ഷിച്ചവര്‍ക്കാണ് ഇത് ഏറെ തിരിച്ചടിയായിട്ടുള്ളത്. വിവിധ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. വിലക്കുറവ് അവസരമായെടുത്ത് മുന്‍കൂര്‍ തുക സമാഹരിക്കാന്‍ ജ്വല്ലറികളും രംഗത്തുണ്ട്. രണ്ടുമാസം വരെയുള്ള ആവശ്യത്തിനുള്ള സ്വര്‍ണത്തിനുവരെ ഇപ്പോഴെ മുന്‍കൂര്‍ തുക വാങ്ങി ബുക്കിങ് സ്വീകരിക്കുകയാണ്. സ്വര്‍ണവിലയിലെ അനിശ്ചിതത്വം കാരണം രണ്ടുമാസത്തിനപ്പുറത്തേക്കുളള ബുക്കിങ് സ്വീകരിക്കുന്നുമില്ല.
ചൈന സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് ഇന്ത്യയില്‍ വില കുറയാന്‍ കാരണമായത്. എസ് ഡോളര്‍ കുടുതല്‍ ശക്തിയാര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി. എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെന്നതും സ്വര്‍ണത്തിന്റെ മൂല്യത്തിന് ഇടിവു വരുത്തി.
വായനക്കാർക്കായി / Recommended for You


















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും