E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഡല്‍ഹിയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെ മുന്‍ സഹപ്രവര്‍ത്തകയും ഭര്‍ത്താവും ചേര്‍ന്ന് വെടിവെച്ചുകൊന്നു: മൃതദേഹവുമായി കാറില്‍ കറങ്ങി ഡ്രെയിനേജില്‍ തള്ളി; കൊലപാതകവിവരം മറച്ചുവെക്കാന്‍ മൊബൈലില്‍ നിന്ന് സന്ദേശങ്ങളയച്ചു; കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍

ഡല്‍ഹിയില്‍ വിവാഹത്തിന് തൊട്ടുമുമ്പ് യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുൻ സഹപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റിൽ ന്യൂഡല്‍ഹി: വിവാഹത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ യുവാവിനെ മുന്‍ സഹപ്രവര്‍ത്തകയും ഭര്‍ത്താവും ചേര്‍ന്ന് വെടിവ…

Text size
Reading theme
ഡല്‍ഹിയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെ മുന്‍ സഹപ്രവര്‍ത്തകയും ഭര്‍ത്താവും ചേര്‍ന്ന് വെടിവെച്ചുകൊന്നു: മൃതദേഹവുമായി കാറില്‍ കറങ്ങി ഡ്രെയിനേജില്‍ തള്ളി; കൊലപാതകവിവരം മറച്ചുവെക്കാന്‍ മൊബൈലില്‍ നിന്ന് സന്ദേശങ്ങളയച്ചു; കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍

ഡല്‍ഹിയില്‍ വിവാഹത്തിന് തൊട്ടുമുമ്പ് യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുൻ സഹപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റിൽ

ന്യൂഡല്‍ഹി: വിവാഹത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ യുവാവിനെ മുന്‍ സഹപ്രവര്‍ത്തകയും ഭര്‍ത്താവും ചേര്‍ന്ന് വെടിവെച്ചുകൊന്നു. ഡല്‍ഹി സ്വദേശിയായ യുവരാജ് സിങ് മഞ്ചന്ദ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവരാജിന്റെ മുന്‍ സഹപ്രവര്‍ത്തകയായ അന്യ വത്സ, ഭര്‍ത്താവ് സംയം സച്‌ദേവ എന്നിവരെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിമാര്‍ക്കൊപ്പം വിവാഹത്തിനായുള്ള ഷെര്‍വാണി തിരഞ്ഞെടുത്ത് മടങ്ങിയ യുവരാജിനെ, അന്യ അടിയന്തരമായി കാണണമെന്ന് ആവശ്യപ്പെട്ട് ഗുരുഗ്രാമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ കാറില്‍ കയറിയ യുവരാജിന്റെ കഴുത്തിലേക്ക് അന്യ കാറിന്റെ പിന്‍സീറ്റിലിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഏറെനേരം കാറില്‍ കറങ്ങിയ പ്രതികള്‍, ഗുരുഗ്രാമിലെ ഡ്രെയിനേജില്‍ മൃതദേഹം തള്ളുകയായിരുന്നു.

വിവരങ്ങൾ മറയ്ക്കാൻ വ്യാജ സന്ദേശങ്ങൾ

കൊലപാതകത്തിനുശേഷവും വിവരങ്ങള്‍ പുറത്തറിയാതിരിക്കാൻ യുവരാജിന്റെ വാട്സാപ്പ് വഴി പ്രതികള്‍ കുടുംബത്തിന് വ്യാജ സന്ദേശങ്ങളയച്ചു. 'ഞാന്‍ സുരക്ഷിതനാണ്, ആശങ്കപ്പെടേണ്ടതില്ല' എന്ന തരത്തിലുള്ള മെസ്സേജുകളാണ് അയച്ചത്. എന്നാല്‍ കുടുംബത്തിന് സംശയം തോന്നി വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 11-ന് കുടുംബം ലജ്പത് നഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ യുവരാജിനൊപ്പം ജോലി ചെയ്തിരുന്ന അന്യ, സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടയാളാണ്. ആഡംബര ജീവിതം നയിക്കാനായി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

പോലീസിനെതിരെ കുടുംബത്തിന്റെ ആരോപണം

സെപ്റ്റംബര്‍ 10-ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയിലായതിനാല്‍ 14-ന് പൊലീസ് തിടുക്കപ്പെട്ട് സംസ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 16-നാണ് മരണവിവരം കുടുംബത്തെ അറിയിക്കുന്നത്. വിവരങ്ങള്‍ കൃത്യസമയത്ത് പോര്‍ട്ടലുകളില്‍ അപ്ലോഡ് ചെയ്യാതെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗുരുഗ്രാം പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കിടപ്പുരോഗിയായ പിതാവും ഹൃദ്രോഗിയായ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു യുവരാജ്. അറസ്റ്റിലായ പ്രതികളെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Morning NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →