E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ബന്ധുവിന്റെ വിവാഹത്തിന് പഞ്ചാബില്‍ എത്തിയപ്പോള്‍ പൊക്കിയത് എന്‍ഐഎ; 9 വര്‍ഷം ജയിലില്‍ കഴിഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍; സിഖ് ഭീകരര്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് അറസ്റ്റിലായ ബ്രിട്ടീഷ് പൗരനായ സിഖ് കാരന് ഒടുവില്‍ ജാമ്യം

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2017 ന് ഇന്ത്യയില്‍ വെച്ച് അറസ്റ്റിലായ ബ്രിട്ടീഷ് സിഖ് വംശജനായ ജഗ്താര്‍ സിംഗ് ജോഹലിന് ഡെല്‍ഹി കോടതി ജാമ്യം അനുവദിച്ചു.

Text size
Reading theme
ബന്ധുവിന്റെ വിവാഹത്തിന് പഞ്ചാബില്‍ എത്തിയപ്പോള്‍ പൊക്കിയത് എന്‍ഐഎ; 9 വര്‍ഷം ജയിലില്‍ കഴിഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍; സിഖ് ഭീകരര്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് അറസ്റ്റിലായ ബ്രിട്ടീഷ് പൗരനായ സിഖ് കാരന് ഒടുവില്‍ ജാമ്യം

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2017 ന് ഇന്ത്യയില്‍ വെച്ച് അറസ്റ്റിലായ ബ്രിട്ടീഷ് സിഖ് വംശജനായ ജഗ്താര്‍ സിംഗ് ജോഹലിന് ഡെല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന സംഘടനയ്ക്ക് ധനസഹായം നല്‍കി എന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്‌കോട്ട്‌ലാന്‍ഡിലെ ജോഹലിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബില്‍ നിരവധി കൊലപാതകങ്ങളില്‍ പങ്കുള്ള സംഘടനയാണിത്. കോടതിയില്‍ വിചാരണ പല തവണ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗൂഢാലോചന കുറ്റങ്ങള്‍ പഞ്ചാബിലെ ഒരു കോടതി തള്ളിക്കളഞ്ഞിരുന്നു.

തടവിലിരുന്ന് വിചാരണ നേരിടുന്ന സമയത്ത് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാലായിരുന്നു വിചാരണ തുടര്‍ച്ചയായി നീട്ടിവെച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആരോപിക്കുന്നു. 2017 അവസാനത്തോടെ തന്റെ പ്രതിശ്രുത വധുവിനെ വിവാഹം കഴിക്കുന്നതിനായിരുന്നു ഇപ്പോള്‍ 39 വയസ്സുള്ള ജോഹല്‍ ഇന്ത്യയിലെത്തുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു ബന്ധുവിനോടൊപ്പം ജലന്ധറില്‍ ഷോപ്പിംഗ് നടത്തുന്നതിനിടയിലായിരുന്നു ഒരു സംഘം ആളുകള്‍ അയാളെ പിടികൂടുന്നത്.

അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും, കുറ്റസമ്മതം എഴുതിവാങ്ങുന്നതിനായി തന്നെ മര്‍ദ്ധിച്ചുവെന്നും ജോഹാല്‍ പറയുന്നു. എന്നാല്‍, ബ്രിട്ടീഷ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ കേറിയിറങ്ങുകയായിരുന്നെന്നും ഇപ്പോഴത്തെ വിധിയില്‍ സംതൃപ്തിയുണ്ടെന്നും ജോഹലിന്റെ സഹോദരന്‍ പറയുന്നു.

നേരത്തേ വ്യത്യസ്ത കാലയളവുകളില്‍ അധികാരത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് വിദേശ സെക്രട്ടറിമാരുമായി ജോഹലിന്റെ കുടുംബം ബന്ധപ്പെട്ടിരുന്നു. കേസ് അനാവശ്യമായി വലിച്ചു നീട്ടുകയാണെന്ന അഭിപ്രായമായിരുന്നു അവരും പ്രകടിപ്പിച്ചതെന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍, ജോഹലിനെ വിട്ടയയ്ക്കണമെന്ന് പരസ്യമായി പറയുവാന്‍ ആരും തയ്യാറായില്ല എന്നും അയാള്‍ പറയുന്നു. മറ്റൊരു രാജ്യത്തിന്റെ നീതിനിര്‍വഹണ കാര്യത്തില്‍ ഇടപെടാനാവില്ല എന്നായിരുന്നു അവര്‍ കാരണമായി പറഞ്ഞിരുന്നത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Morning NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →