തൃണമൂല്‍ തര്‍ക്കം: മമത വിഭാഗത്തിന് ഫുട്ബോള്‍ താരം, വിമതര്‍ക്ക് കവറിന്റെ ചിഹ്നം
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കും പുതിയ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. മമത ബാനര്‍ജി വിഭാഗത്തിന് 'മമത ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും ഫുട്ബോള്‍ താരം ചിഹ്നവും അനുവദിച്ചു. അരൂപ് റോയ് നേതൃത്വം നല്കുന്ന വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും കവര്‍ ചിഹ്നവുമാണ് അനുവദിച്ചത്. അന്തിമ തീരുമാനം വരുന്നതുവരെ ഈ ക്രമീകരണം തുടരും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥ പേരും 'പൂവും പുല്ലും' ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്ന് മമത ബാനര്‍ജിയുടെയും അരൂപ് റോയിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങളെ സെപ്റ്റംബര്‍ 17ന് കമ്മീഷന് വിലക്കിയിരുന്നു. ഒക്ടോബര്‍ ആറിന് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇരുവിഭാഗങ്ങളും തങ്ങളുടേതായ പുതിയ പേരുകളും സ്വതന്ത്ര ചിഹ്നങ്ങളും തിരഞ്ഞെടുക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചിരുന്നു.
വായനക്കാർക്കായി / Recommended for You



















ഗുണ്ടൽപേട്ടിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് എഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിര്‍ദേശം
നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി