E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
🔍 Search news...24NEWSLIVE.COM
24NEWSLIVE.COM
EnglishമലയാളംFrançaisहिन्दीதமிழ்العربية
✨ AI Smart Search🎨 Creator Studio
Home
Movies
13 Days Bible Reading
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING
Article Top · Recommended 970×250 px
Article Top

അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കടന്നു; കടമെടുപ്പ് വർധനവ് സാമ്പത്തിക ഭീഷണിയാകുമോ?

വാഷിങ്ടൺ: അമേരിക്കയുടെ മൊത്തം ദേശീയ കടം ആദ്യമായി 40 ട്രില്യൺ ഡോളർ കടന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ നേരിടുന്ന സാമ്പത്തിക വെല്ലുവിളി വീണ്ടും ചർച്ചയാകുന്നു.

Text size
Reading theme
അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കടന്നു; കടമെടുപ്പ് വർധനവ് സാമ്പത്തിക ഭീഷണിയാകുമോ?

വാഷിങ്ടൺ: അമേരിക്കയുടെ മൊത്തം ദേശീയ കടം ആദ്യമായി 40 ട്രില്യൺ ഡോളർ കടന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ നേരിടുന്ന സാമ്പത്തിക വെല്ലുവിളി വീണ്ടും ചർച്ചയാകുന്നു. പതിറ്റാണ്ടുകളായി തുടർന്നുവരുന്ന അമിത കടമെടുപ്പ്, പ്രതിരോധച്ചെലവ്, സാമൂഹിക സുരക്ഷാ പദ്ധതികൾ, ആരോഗ്യപരിരക്ഷാ പദ്ധതികൾ, നികുതിയിളവുകൾ എന്നിവയുടെ സമ്മർദമാണ് അമേരിക്കൻ ധനസ്ഥിതിയെ കൂടുതൽ ദുർബലമാക്കുന്നത്.

ഈ വർഷം മാത്രം അമേരിക്കയുടെ കടമെടുപ്പ് 2 ട്രില്യൺ ഡോളറിലധികം ആകുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ വരുമാനത്തേക്കാൾ ചെലവ് ഉയർന്നുനിൽക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇതിൽ ഏറ്റവും വേഗത്തിൽ ഉയരുന്ന ഘടകം കടത്തിന്റെ പലിശച്ചെലവാണ്. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് നൽകേണ്ട പലിശ ഇപ്പോഴത്തെ ബജറ്റ് കുറവിന്റെ വലിയൊരു വിഹിതം തന്നെ വിഴുങ്ങുകയാണ്.

Article Middle 1 · Recommended 728×90 or 970×250 px
In Article Sponsor

കടം മാത്രമല്ല, പലിശയും വലിയ പ്രശ്‌നം

അമേരിക്കയുടെ കടം വർധിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ കടത്തിന്റെ വലുപ്പത്തോടൊപ്പം പലിശച്ചെലവും അതിവേഗം ഉയരുന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. പലിശനിരക്കുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പഴയ കടങ്ങൾ പുതുക്കാനും പുതിയ കടം എടുക്കാനും സർക്കാരിന് കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നു.

ഇത് ഒരു വിഷമവൃത്തത്തിനാണ് വഴിയൊരുക്കുന്നത്. കൂടുതൽ ധനക്കമ്മി - കൂടുതൽ കടമെടുപ്പ് - കൂടുതൽ പലിശ - വീണ്ടും കൂടുതൽ ധനക്കമ്മി എന്ന രീതിയിലുള്ള ' കടക്കെണി' രൂപപ്പെടാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ നയങ്ങൾ പ്രതിസന്ധി രൂക്ഷമാക്കിയോ?

പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തുമ്പോൾ അമേരിക്കയുടെ ധനകാര്യ അച്ചടക്കം പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാമ്പത്തിക നടപടികൾ ഇതുവരെ കടം കുറയ്ക്കുന്നതിൽ നിർണായക ഫലം നൽകിയിട്ടില്ല.

2025ലെ റിപ്പബ്ലിക്കൻ നികുതിയിളവുകൾ സർക്കാരിന്റെ വരുമാനം കുറയ്ക്കുകയും ധനക്കമ്മി ഉയർത്തുകയും ചെയ്യുന്ന ഘടകമായി മാറി. അതേസമയം ഫാക്ടറികളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള ചെലവ് ഉടൻ നികുതിയിൽ നിന്ന് കുറയ്ക്കാൻ അനുവദിക്കുന്ന വ്യവസ്ഥകൾ കമ്പനികൾ വ്യാപകമായി ഉപയോഗിച്ചതോടെ ഈ വർഷം മാത്രം ഏകദേശം 100 ബില്യൺ ഡോളറിന്റെ* അധിക വരുമാനനഷ്ടമുണ്ടാകാമെന്നാണ് കണക്കാക്കൽ.

എന്നാൽ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് ഇതിനെ ദീർഘകാല നിക്ഷേപമായി കാണുന്നു. ഇപ്പോൾ നികുതി വരുമാനം കുറയുന്നുണ്ടെങ്കിലും ഉൽപ്പാദനശേഷി വർധിക്കുന്നതിലൂടെ ഭാവിയിൽ കൂടുതൽ നികുതി വരുമാനം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

യുദ്ധച്ചെലവും സമ്മർദം കൂട്ടുന്നു

ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട സൈനിക ചെലവുകളും അമേരിക്കയുടെ ധനക്കമ്മി വർധിപ്പിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ട്. യുദ്ധം ഊർജവില ഉയർത്തുകയും സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്തതോടെ സർക്കാരിന് പ്രതീക്ഷിച്ച അധിക നികുതി വരുമാനം ലഭിക്കാത്ത സാഹചര്യമുണ്ടായി.

ഇതിനൊപ്പം ഇറക്കുമതി തീരുവയിലൂടെ വരുമാനം വർധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കും തിരിച്ചടി നേരിട്ടു. ചില തീരുവകൾ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സർക്കാർ കമ്പനികൾക്ക് 160 ബില്യൺ ഡോളറിലധികം തിരികെ നൽകേണ്ട സാഹചര്യം ഉണ്ടായി. ഇതും ധനക്കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിച്ചു.

ഡോജിന്റെ വാഗ്ദാനവും യാഥാർഥ്യവും

ഫെഡറൽ സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നതിനായി രൂപീകരിച്ച Department of Government Efficiency (DOGE) ഒരു ഘട്ടത്തിൽ ഒരു ട്രില്യൺ ഡോളർ വരെ ലാഭിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതുവരെ ഏകദേശം 200 ബില്യൺ ഡോളറിലധികം ലാഭം നേടിയെന്നാണ് സംഘടനയുടെ അവകാശവാദം.

എന്നാൽ സർക്കാർ ചെലവ് കുറച്ചതിന്റെ കണക്കുകളിൽ വിശ്വാസ്യതയും സുതാര്യതയും കുറവാണെന്ന് Government Accountabiltiy Office ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ചെലവുചുരുക്കൽ നടപടികൾ പ്രതീക്ഷിച്ച തോതിൽ കടബാധ്യതയെ നിയന്ത്രിച്ചിട്ടില്ലെന്നാണ് വിമർശനം.

അമേരിക്കൻ ബോണ്ടുകൾക്ക് നിക്ഷേപകർ കൂടുതൽ പലിശ ആവശ്യപ്പെടുന്നു

അമേരിക്കയുടെ കടബാധ്യതയെക്കുറിച്ചുള്ള ആശങ്ക ഇപ്പോൾ ബോണ്ട് വിപണിയിലും പ്രകടമാണ്. ദീർഘകാല അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ പലിശനിരക്ക് ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത് ശ്രദ്ധേയമാണ്.

ഇതിന്റെ പ്രതിഫലം സർക്കാരിൽ മാത്രം ഒതുങ്ങില്ല. അമേരിക്കൻ സർക്കാർ കൂടുതൽ പലിശ നൽകേണ്ടിവരുമ്പോൾ ഭാവിയിലെ ധനക്കമ്മി വീണ്ടും ഉയരും. അതോടൊപ്പം ഉപഭോക്താക്കൾക്കും കമ്പനികൾക്കും വായ്പാ ചെലവ് ഉയരാനുള്ള സാധ്യതയുമുണ്ട്.

അമേരിക്കൻ ട്രഷറി വിപണിക്ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും ആഴമേറിയതും ദ്രവ്യതയേറിയതുമായ വിപണി എന്ന ശക്തിയുണ്ട്. അതിനാൽ 40 ട്രില്യൺ ഡോളറിന്റെ കടം ഉടൻ തന്നെ അമേരിക്കയ്ക്ക് വായ്പ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് കരുതാനാകില്ല. എന്നാൽ നിക്ഷേപകരുടെ വിശ്വാസത്തിൽ ക്രമേണ വിള്ളൽ വീഴുകയാണെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും.

ഡോളറിന്റെ ആധിപത്യത്തിനും വെല്ലുവിളി

അമേരിക്കൻ കടബാധ്യതയുടെ ഏറ്റവും വലിയ ദീർഘകാല അപകടങ്ങളിലൊന്ന് ഡോളറിന്റെ ആഗോള റിസർവ് കറൻസി പദവിയുമായി ബന്ധപ്പെട്ടതാണ്.

അമേരിക്കൻ ബോണ്ടുകൾ സുരക്ഷിത ആസ്തികളാണെന്ന വിശ്വാസമാണ് ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകളും നിക്ഷേപകരും അമേരിക്കൻ കടത്തിൽ നിക്ഷേപിക്കാൻ പ്രധാന കാരണം. എന്നാൽ കടം നിയന്ത്രണാതീതമാകുകയോ അമേരിക്കയുടെ ധനകാര്യ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയോ ചെയ്താൽ നിക്ഷേപകർ കൂടുതൽ പലിശ ആവശ്യപ്പെടാം. അതുവഴി ഡോളറിലുള്ള വിശ്വാസത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.

എങ്കിലും അമേരിക്കയ്ക്ക് ഇപ്പോഴും വലിയ സാമ്പത്തിക, സൈനിക, ധനകാര്യ ശക്തിയുണ്ട്. അതിനാൽ ഡോളറിന്റെ ആധിപത്യം പെട്ടെന്ന് അവസാനിക്കുമെന്ന് കരുതുന്നത് അതിശയോക്തിയായിരിക്കും. എന്നാൽ ദീർഘകാല ധനകാര്യ അച്ചടക്കമില്ലായ്മ ആ ആധിപത്യത്തിന് ക്രമേണ വെല്ലുവിളിയാകാം.

ഫെഡറൽ റിസർവും മറ്റൊരു നിർണായക ഘടകം

അമേരിക്കൻ ഫെഡറൽ റിസർവിന്റെ ഏകദേശം 6.8 ട്രില്യൺ ഡോളർ വരുന്ന ബോണ്ടുകളും മോർട്ട്‌ഗേജ് പിന്തുണയുള്ള സെക്യൂരിറ്റികളുമടങ്ങിയ ആസ്തിശേഖരവും വിപണിയിലെ നിർണായക ഘടകമാണ്.

ഫെഡിന്റെ ബാലൻസ് ഷീറ്റ് ചുരുക്കാനുള്ള നീക്കം സർക്കാർ ബോണ്ട് വിപണിയിൽ അധിക സമ്മർദം സൃഷ്ടിക്കാം. പ്രത്യേകിച്ച് ദീർഘകാല ബോണ്ടുകൾ വലിയ തോതിൽ വിപണിയിലേക്ക് തിരിച്ചെത്തിയാൽ അവയുടെ വില താഴുകയും യീൽഡ് ഉയരുകയും ചെയ്യാം. അതോടെ സർക്കാരിന്റെ പുതിയ കടമെടുപ്പിന്റെ ചെലവും വർധിക്കും.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒരുപോലെ ഉത്തരവാദികൾ

അമേരിക്കയുടെ കടബാധ്യതയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം കുറ്റപ്പെടുത്താനാകില്ല. ഡെമോക്രാറ്റ് ഭരണകാലങ്ങളിലും റിപ്പബ്ലിക്കൻ ഭരണകാലങ്ങളിലും കടം വർധിച്ചിട്ടുണ്ട്.

സാമൂഹിക സുരക്ഷ, മെഡികെയർ, മെഡിക് എയിഡ് തുടങ്ങിയ വൻ സാമൂഹിക പദ്ധതികൾ, പ്രതിരോധച്ചെലവ്, ദുരന്തനിവാരണ ചെലവുകൾ, പലിശച്ചെലവ് എന്നിവയാണ് ഫെഡറൽ ബജറ്റിലെ വലിയ വിഭാഗങ്ങൾ. ഇവയിൽ ഗണ്യമായ കുറവ് വരുത്തുന്നത് രാഷ്ട്രീയമായി അതീവ ദു,്കരമായ നടപടിയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് നികുതി വർധിപ്പിക്കാനും ജനപ്രിയ ക്ഷേമപദ്ധതികളിൽ വെട്ടിക്കുറയ്ക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖത കാണിക്കുന്നതും പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു.

മുന്നിലുള്ള വഴി എന്ത്?

40 ട്രില്യൺ ഡോളറിന്റെ കടം അമേരിക്ക ഉടൻ സാമ്പത്തിക തകർച്ചയിലേക്ക് പോകുന്നു എന്നതിന്റെ തെളിവല്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയ്ക്കും ആഴമേറിയ ധനവിപണിക്കും ഡോളറിന്റെ ആഗോള സ്ഥാനത്തിനും ഇപ്പോഴും വലിയ പ്രതിരോധശേഷിയുണ്ട്.

എന്നാൽ പ്രശ്‌നം കടത്തിന്റെ വലുപ്പത്തിൽ മാത്രം അല്ല; കടം വളരുന്ന വേഗതയും അതിന്മേൽ നൽകേണ്ട പലിശയുടെ ഭാരവും കൂടിയാണ്.

സാമ്പത്തിക വളർച്ച ഉയർത്തുക, അനാവശ്യ സർക്കാർ ചെലവ് കുറയ്ക്കുക, നികുതി വരുമാനം വർധിപ്പിക്കുക, വലിയ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നിവ ഒരുമിച്ച് നടപ്പാക്കേണ്ടി വരും. എന്നാൽ ഓരോ നടപടിക്കും രാഷ്ട്രീയ വിലയുണ്ടാകും.

24NEWSLIVE article photo

അമേരിക്ക ഇപ്പോൾ നേരിടുന്നത് ഒരു തൽക്ഷണ സാമ്പത്തിക തകർച്ചയല്ല; മറിച്ച് ഭാവിയിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ക്രമേണ ചുരുക്കുന്ന കടബാധ്യതയുടെ സമ്മർദമാണ്. കടത്തിന്റെ പലിശ തന്നെ കടം കുറയ്ക്കാനുള്ള സർക്കാരിന്റെ ശേഷിയെ വിഴുങ്ങിത്തുടങ്ങിയാൽ, ഇന്നത്തെ കടപ്രശ്‌നം നാളത്തെ സാമ്പത്തിക പ്രതിസന്ധിയായി മാറാനുള്ള സാധ്യതയാണ് ഏറ്റവും വലിയ മുന്നറിയിപ്പ്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore WorldNext News →
Article Bottom · Recommended 970×250 px
Article Bottom
Today Special

Special News

Open Special News

Watch Live Channels / തത്സമയ ചാനലുകൾ

CHCH Live · via YouTube
Malayalam News Sample · via YouTube