E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സ്വത്ത് കൈക്കലാക്കി കാമുകിയെ വിവാഹം ചെയ്യാന്‍ ആല്‍ബിന്‍ സഹോദരിക്ക് സ്‌നേഹത്തോടെ വിഷം ചേര്‍ത്ത ഐസ്‌ക്രീം നല്‍കി

കാസർകോട്: ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ കൊലപ്പെടുത്തിയത് സ്വത്ത് കൈക്കലാക്കി കാമുകിയെ വിവാഹം ചെയ്തുജീവിക്കാനാണെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദ് കുമാർ. ആൽബിൻ ഒറ്റയ്ക്കാണ് കൊലപാതക ആസൂത്രണം നടത്തിയത്. കൃത്യത്തിൽ മറ്റാരും ആൽബിനെ സഹായിച്ചിരുന്നില്ല

Text size
Reading theme

വിനോദ് കുമാർ. ആൽബിൻ ഒറ്റയ്ക്കാണ് കൊലപാതക ആസൂത്രണം നടത്തിയത്. കൃത്യത്തിൽ മറ്റാരും ആൽബിനെ സഹായിച്ചിരുന്നില്ല. കാമുകി കൊലപാതകത്തെപ്പറ്റി അറിഞ്ഞിരുന്നോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരൻ ഐസ്‌ക്രീമിൽ കലർത്തിയ വിഷം കഴിച്ച് അരിയങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16) ആഗസ്റ്റ് 5നാണ് മരിച്ചത്. പിതാവ് ബെന്നിയും മാതാവ് ബെസിയും അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യവും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കുന്ന ആൽബിന് ഒരു ദളിത് യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഈ വിവരം സഹോദരി ആന്മേരിക്ക് അറിയാമായിരുന്നു. ആന്മേരിയോടും ആൽബിൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. ആന്മേരി ഇക്കാര്യങ്ങൾ മാതാപിതാക്കളോട് പറയുമോയെന്ന സംശയം തോന്നിയതിനെ തുടർന്ന് ആൻമേരിയെ ഇല്ലാതാക്കാൻ ആൽബിൻ ഐസ്‌ക്രീമിൽ വിഷം ചേർക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിലാണ് ആൽബിൻ കുടുംബത്തെ വകവരുത്താൻ വിഷം ചേർത്തത്. ഐസ്‌ക്രീം ഉണ്ടാക്കിയ അന്ന് തന്നെ ആൻമേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം പിറ്റേദിവസമാണ് ആൽബിനും മാതാവും ഐസ്‌ക്രീം കഴിച്ചത്. ഐസ്‌ക്രീം കഴിച്ചതുമുതൽ ആന്മേരിക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി. എന്നാൽ, അത് ഐസ്‌ക്രീം കഴിച്ചതുകൊണ്ടാണെന്ന് മാതാപിതാക്കൾക്ക് മനസിലായില്ല. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള വയറിന് അസുഖമാണെന്ന് കരുതി രണ്ടുദിവസം കുട്ടിക്ക് കട്ടൻചായയിൽ ചെറുനാരാങ്ങാനീര് കലർത്തി നൽകി. കുട്ടി അവശനിലയിലായപ്പോഴാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പിതാവ് ബെന്നിക്കും വിഷം ബാധിച്ചതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ഓഗസ്റ്റ് ആറിന് ഗുരുതരാവസ്ഥയിലായ ബെന്നിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോഴിക്കോട് മിംസിലേക്ക് മാറ്റുകയും ചെയ്തു. കിഡ്നിയുടെ പ്രവർത്തനം നിലച്ച ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാവ് ബെസിയും അവശനിലയിൽ ആശുപത്രിയിലാണ്. ഐസ്‌ക്രീം കഴിച്ച തനിക്കും ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെന്ന് ബോധ്യപ്പെടുത്താൻ ആൽബിൻ ചികിത്സ തേടിയിരുന്നു. എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന ഡോക്ടർമാരുടെ വെളിപ്പെടുത്തലാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് പോലീസ് സംശയം തോന്നി ആൽബിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore TrendingNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →