E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

യുവതിയെ വീട്ടിൽകയറി ബലാത്സംഗം ചെയ്ത വൈദികനെ സഭ പുറത്താക്കി

വയനാട്: വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത വൈദികനെ വൈദികവൃത്തിയിൽ നിന്ന് പുറത്താക്കി. സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് ദൈവാലയത്തിലെ വൈദികനായ ഫാ. ബാബു വർഗ്ഗീസ് (37) പൂക്കോട്ടിലിനെയാണ് വൈദികവൃത്തിയിൽ നിന്ന് പുറത്താക്കിയത്. ബാബു വർഗീസ് പൂക്കോട്ടിൽ പൗരോഹിത്യത്തി

Text size
Reading theme

വയനാട്: വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത വൈദികനെ വൈദികവൃത്തിയിൽ നിന്ന് പുറത്താക്കി. സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് ദൈവാലയത്തിലെ വൈദികനായ ഫാ. ബാബു വർഗ്ഗീസ് (37) പൂക്കോട്ടിലിനെയാണ് വൈദികവൃത്തിയിൽ നിന്ന് പുറത്താക്കിയത്. ബാബു വർഗീസ് പൂക്കോട്ടിൽ പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വൈദികവൃത്തിയിൽ നിന്ന് വിലക്കിയതെന്ന് ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത വ്യക്തമാക്കി. കേണിച്ചിറയിൽ ബാബു വർഗീസ് നടത്തിയിരുന്ന ഡി അഡിക്ഷൻ സെന്ററുമായി സഭയ്ക്കും ഭദ്രാസനത്തിനും ബന്ധമില്ലെന്നും ഡി അഡിക്ഷൻ സെന്ററിന് സഭയുടെ അംഗീകാരമില്ലെന്നും അദ്ദേഹം അറിയിച്ചു. ഭർത്താവുമായി പിണങ്ങിതാമസിക്കുകയായിരുന്ന യുവതിയെ കുടുംബപ്രശ്നങ്ങൾ കൗൺസിലിങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികൻ പീഢിപ്പിച്ചെന്നാണ് പരാതി. വി പളനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാ ബാബു വർഗീസ് പൂക്കോട്ടിലിനെ അറസ്റ്റ് ചെയ്തത്. ഫാമിലി കൗൺസിലറായും സേവനമനുഷ്ഠിക്കുന്ന വൈദികൻ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്ന് യുവതിയേയും ഭർത്താവിനെയും തമ്മിൽ കൂടുതൽ അകറ്റിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. താൻ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറിയ ശേഷമായിരുന്നു വൈദികൻ തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. നിഷ്‌കളങ്കരായി ജീവിക്കുന്ന അനേകം വൈദികരുണ്ട്. വിശ്വാസത്തെയും വിശുദ്ധിയേയും ജീവനേക്കാളും സ്‌നേഹിക്കുന്നവർ. അവരുടെ സൽപ്പേരിന് പോലും കളങ്കം ചാർത്തുകയാണ് ഇത്തരം വൈദികർ. മനുഷ്യരെ പറ്റിക്കാം. എന്നാൽ ആയിരം സൂര്യന്റെ പ്രകാശമുള്ള ദൈവത്തിന്റെ കണ്ണുകളെ ചതിക്കാനാകില്ല. ഇരുട്ടത്ത് ചെയ്യുന്നവ വെളിച്ചത്ത് കാണും. അതുറപ്പ്. ഇതൊന്നും കണ്ടു വിശ്വാസം നഷ്ടപ്പെട്ടുപോകില്ല.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →