E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ശിക്ഷിക്കാന്‍ ദൈവമെടുത്ത പുതിയാവതാരമാണ് കോവിഡ്: ബാലചന്ദ്രമേനോന്‍

അപരാധങ്ങൾ ചെയ്തതിനും അഹങ്കരിച്ചതിനും ശിക്ഷിക്കാനായി ദൈവംതമ്പുരാൻ എടുത്ത പുതിയാവതാരമാണ് കോവിഡെന്ന് നടൻ ബാലചന്ദ്രമേനോൻ. ഫേസ്ബുക്കിലാണ് കർക്കിടവാവിൽ ബലിതർപ്പണം നടത്തുന്ന ചിത്രം പങ്കുവെച്ച് ബാലചന്ദ്ര മേനോൻ കുറിപ്പെഴുതിയത്. ബാലചന്ദ്ര മേനോന്റെ കുറിപ്പ്: ഓർമ്മയുണ്ടോ

Text size
Reading theme

അപരാധങ്ങൾ ചെയ്തതിനും അഹങ്കരിച്ചതിനും ശിക്ഷിക്കാനായി ദൈവംതമ്പുരാൻ എടുത്ത പുതിയാവതാരമാണ് കോവിഡെന്ന് നടൻ ബാലചന്ദ്രമേനോൻ. ഫേസ്ബുക്കിലാണ് കർക്കിടവാവിൽ ബലിതർപ്പണം നടത്തുന്ന ചിത്രം പങ്കുവെച്ച് ബാലചന്ദ്ര മേനോൻ കുറിപ്പെഴുതിയത്. ബാലചന്ദ്ര മേനോന്റെ കുറിപ്പ്: ഓർമ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ചു കൊണ്ട് ദീർഘനാളത്തെ മൗനം ഞാൻ മുറിക്കട്ടെ … ഒള്ളത് പറഞ്ഞാൽ ഞാൻ ഏറ്റവും ഒടുവിൽ സമാധാനമായി പുറത്തിറങ്ങിയത്ത് മാർച്ച് 8 ന് ബഹറിനിൽ നിന്ന് വന്ന എന്റെ സുഹൃത്ത് രാംഗോപാലമേനോനും കുടുംബവുമായി അത്താഴം കഴിക്കാനാണ് ….. പിന്നെ ഒറ്റ ഇരിപ്പാ …. എന്ന് പറഞ്ഞാൽ എങ്ങോട്ടു തിരിഞ്ഞാലും കോവിഡ് … പുറത്തേക്കിറങ്ങുന്നതു ആരെ കാണാനാണ് ? ഒരു ചായ കുടിക്കാൻ പറ്റുമോ ? ഏതെങ്കിലും രീതിയിൽ ഒരു ഷോപ്പിംഗ് നടത്താൻ പറ്റുമോ ? എതിരെ വരുന്ന പരിചയക്കാരന് കൈകൊടുക്കാൻ പറ്റുമോ ? എപ്പോഴും രണ്ടു മീറ്റർ സാമൂഹ്യ ദൂരം നില നിർത്തണം . സാധിക്കുമോ ? പച്ചനോട്ട് ഒന്ന് കൈത്തലത്തിലിട്ടു തൃപ്തിയോടെ ഒന്ന് എണ്ണാൻ പറ്റുമോ? രക്ഷയില്ല ! കസേരയിൽ മലർന്നു കിടന്നു ഒന്ന് പത്രം വായിക്കാൻ പറ്റുമോ ? പത്രത്തിലൂടെയും കോവിഡ് പടരുമത്രെ .. എന്തിനധികം പറയുന്നു ? സ്വന്തം മുഖം ഒന്ന് പൂർണ്ണമായും കണ്ടിട്ട് എത്ര നാളായി ? ആണുങ്ങൾക്ക് മീശ കറുപ്പിക്കണ്ട , മഹിളകൾക്കു ചുണ്ടു ചോപ്പിക്കണ്ട .. ' മരിച്ചുപോയ പുണ്യാത്മാക്കൾക്കു തർപ്പണം ചെയ്യാനുള്ള അവസരം കൂടി കോവിഡ് നിഷേധിച്ചപ്പോൾ പൊന്തി വന്ന ചോദ്യവും അത് തന്നെയാണ് … ' കുഞ്ഞേ കോവിഡ് , നീ ആരാണ് ? നിനക്കെന്താണ് വേണ്ടത് ? ' ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമൊക്കെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാനും . എന്നാൽ എന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഞാൻ തീരെ അമാന്തം കാണിക്കാറുമില്ല . ഏറ്റവും ഒടുവിൽ ഞാൻ ബലിയിട്ടത് എന്റെ അച്ഛന് വേണ്ടിയാണ്. അമ്മയെയും പെങ്ങന്മാരെയും കൂട്ടി അതിരാവിലെ തന്നെ ഞാൻ പാപനാശം കടപ്പുറത്തെത്തി . എന്താ തിരക്ക്? ഇതിനിടയിൽ എന്നോട് എന്തൊക്കയോ ഉരുവിടാൻ പറയുന്ന കർമ്മി . ആ സീൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാ …'കൂട്ടത്തിൽ നിന്ന് പൊന്തുന്ന അശരീരി . അൽപ്പം ദൂരെയായി ഒരു കസേരയിൽ കുടയും ചൂടി ഇരിക്കുന്ന അമ്മ. രാവിലത്തെയാണെങ്കിലും ഇളം വെയിൽ അമ്മയെ അലോസരപ്പെടുത്തുന്നുണ്ട്. കർമ്മിയുടെ മുഖത്തു മനുഷ്യപ്പറ്റുള്ള ചിരികണ്ടതു ദക്ഷിണ വാങ്ങിയപ്പോഴാണ് . എല്ലാം കഴിഞ്ഞപ്പോൾ എന്തിനു വേണ്ടി ഇത്രയും മിനക്കെട്ടു എന്ന എന്റെ മനസ്സിന്റെ ചോദ്യത്തിന് എനിക്കുത്തരം കിട്ടിയില്ല … അച്ഛന്റെ മരണ ശേഷവും അമ്മ കൂടുതൽ സമയവും എന്നോടൊപ്പം താമസം തുടർന്നു . ഞാൻ അമ്മയുടെ ഒരു കൂട്ടുകാരനായി മാറി . ഒരിക്കൽ കട്ടിലിൽകിടക്കുന്ന അമ്മയുടെ കാലിലെ നഖം വെട്ടുകയായിരുന്നു ഞാൻ . 'അമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നത് പെട്ടന്നാണ് ഞാൻ ശ്രദ്ധിച്ചത് . ' 'ഉണ്ടെങ്കിൽ നീ എന്റെ വയറ്റിൽ തന്നെ പിറന്നാൽ മതി …' ഒരു നിമിഷം ഞാൻ ഞെട്ടി . ഞാനോ അമ്മയോ ആ രാത്രി തീരും മുൻപേ മരിച്ചു പോകുമോ എന്നു ഭയന്നു . അതെ സമയം ഒരു മകന് അമ്മയിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ അതിനെ ഉൾക്കൊണ്ടു … അമ്മ മരിച്ചു കഴിഞ്ഞപ്പോഴും കർക്കിടകവാവ് വന്നു. അമ്മയുടെ കയ്യിൽ നിന്നും അപൂർവ്വമായി കിട്ടിയ അനുഗ്രഹം ഉള്ളപ്പോൾ ഇനി ബലി കർമ്മത്തിനു എന്ത് കാര്യം ? ശബരിമലയിലെ കൂട്ട ശരണം വിളി കേട്ടിട്ട് 'ഇൻക്വിലാബ് സിന്ദാബാദ്' വിളിച്ചു റോഡൊക്കെ സ്വന്തം അപ്പന്റെ വക പോലെ ചവുട്ടിമെതിച്ചിട്ടു………അടിച്ചു പൂസായി റോഡ് വക്കത്ത് കിടന്നുറങ്ങീട്ട് …. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നു , കോവിഡ് , നീ ദൈവത്തിന്റെ അവതാരമാണെന്നു . അതിനു ഞങ്ങളെ ശിക്ഷിക്കനായി ദൈവംതമ്പുരാൻ എടുത്ത പുതിയാവതാരമാണ് കോവിഡ് . ജീവിതത്തിൽ ഒരിക്കൽ മാത്രം ഒരുപക്ഷെ സംഭവിക്കുന്ന കല്യാണ വേളയിൽ വരനും വധുവും അരികിൽ ആരോരുമില്ലാതെ സ്വന്തം മുഖം പൊതിഞ്ഞു കെട്ടി നില്ക്കുന്നത് കാണാൻ വയ്യാ കോവിഡ് … ഇഹലോകവാസം വെടിഞ്ഞു പോകുമ്പോഴെങ്കിലും ഉറ്റവരും ഉടയവരുമൊക്കെ വന്നു യാത്ര അയക്കേണ്ടതല്ലേ ? ഇന്നത്തെക്കാലത്ത്. 50 പേര് കൂടി നിന്നാൽ എന്താവാനാ ? നീ ഒരു ഒത്തു തീർപ്പിനു സഹകരിച്ചേ പറ്റൂ …വീട്ടിൽ കതകടച്ചിരുന്നു മതിയായി തുടങ്ങി. ഞങ്ങളുടെ ക്ഷമയെ നീ പരീക്ഷിക്കരുത് .. മലയാളിയോട് അധികം കളിച്ചാലുണ്ടല്ലൊ ….

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →