11 ബില്യന്‍ റിയാലിന് സ്വന്തമാക്കി. ഇറ്റാലിയന്‍ കമ്പനിയായ സിമൊലായിയുടെയും ഒമാന്‍ കേന്ദ്രമായ ഗള്‍ഫാര്‍ ഗ്രൂപ്പിന്‍െറയും സംയുക്ത സംരംഭമാണ് സലീനി ഇംപ്രഗിലോ ഗ്രൂപ്പ്. സലീനി ഇംപ്രഗിലോ ഗ്രൂപ്പ് ആസ്പയര് സോണ്‍ ഫൗണ്ടേഷനില്‍ നിന്നാണ് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ലോകകപ്പിന്‍െറ പ്രധാന വേദികളിലൊന്നാണ് അല്‍ഖോര്‍ സ്റ്റേഡിയം. അല്‍ഖോര്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണവും നടത്തിപ്പും അറ്റകുറ്റപ്പണികളും കമ്പനിയുടെ ചുമതലയാണ്. 89 ബില്യനും നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമായി 214 ദശലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. 200,000 ചതുരശ്ര മീറ്ററില്‍ 70,000 ഇരിപ്പിടങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍െറ നിര്‍മാണം 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ റയിലിന്‍െറ റെഡ്ലൈന്‍ നോര്‍ത്ത് മെട്രോ പദ്ധതിയുടെയും അബൂഹമൂറിലെ അശ്ഗാലിന്‍െറ ഹൈഡ്രോളിക് പദ്ധതിയുടെയും നിര്‍മാണം സലീനി ഇംപ്രഗിലോ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
അല്‍ഖോര്‍ സ്റ്റേഡിയത്തിന്‍െറ രൂപരേഖ ഖത്തര്‍ ലോകകപ്പ് നടത്തിപ്പ് ചുമതലയുളള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു. നാടോടികള്‍ താമസിക്കുന്ന ടെന്റിന്‍െറ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ബൈത് അല്‍ ശഹറിന്‍െറ കറുപ്പും വെളുപ്പും നിറത്തിലുള്ള ടെന്റാണ് മാതൃകയാക്കുന്നത്. മരുഭൂ സഞ്ചാരികള്‍ക്കിടയില്‍ ആതിഥേയത്തിന്‍െറ പ്രതീകമാണ് ഇത്തരം ടെന്റുകള്‍. സ്റ്റേഡിയത്തിന്‍െറ പുറം ഭാഗം കറുപ്പും അകത്ത് ചുവപ്പും വെളുപ്പും നിറങ്ങളുമായിരിക്കും.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും