E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കാശുകൊടുത്ത്‌ വിഷം വാങ്ങിക്കഴിക്കുന്ന മണ്ടന്മാരായി നമ്മള്‍ മാറിയതായി ജില്ല കളക്‌ടര്‍ എം.ജി. രാജമാണിക്യം.

കൊച്ചി: കാശുകൊടുത്ത്‌ വിഷം വാങ്ങിക്കഴിക്കുന്ന മണ്ടന്മാരായി നമ്മള്‍ മാറിയതായി ജില്ല കളക്‌ടര്‍ എം.ജി. രാജമാണിക്യം. ഇവിടെയാണ്‌ ജൈവ പച്ചക്കറി കൃഷിയുടെ പ്രസക്തിയെന്നും ജില്ല മുഴുവന്‍ ഇതു വ്യാപിപ്പിക്കാന്‍ ജില്ല ഭരണകൂടം പദ്ധതി ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷരഹിത പച്ചക്കറി ഉത്‌പാദനത്തിനായി ജില്ലയില്‍ സാക്ഷരതായജ്ഞം മാതൃകയില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ കാര്‍ഷിക യജ്ഞം ആലോചനയോഗം ജിസിഡിഎ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ല

Text size
Reading theme
കാശുകൊടുത്ത്‌ വിഷം വാങ്ങിക്കഴിക്കുന്ന മണ്ടന്മാരായി നമ്മള്‍ മാറിയതായി ജില്ല കളക്‌ടര്‍ എം.ജി. രാജമാണിക്യം.

ജി. രാജമാണിക്യം.

ഇവിടെയാണ്‌ ജൈവ പച്ചക്കറി കൃഷിയുടെ പ്രസക്തിയെന്നും ജില്ല മുഴുവന്‍ ഇതു വ്യാപിപ്പിക്കാന്‍ ജില്ല ഭരണകൂടം പദ്ധതി ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷരഹിത പച്ചക്കറി ഉത്‌പാദനത്തിനായി ജില്ലയില്‍ സാക്ഷരതായജ്ഞം മാതൃകയില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ കാര്‍ഷിക യജ്ഞം ആലോചനയോഗം ജിസിഡിഎ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിനായി വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലയില്‍ പൊതു ഉടമസ്ഥതയിലുള്ള മുഴുവന്‍ ഭൂമിയിലും കൃഷിയിറക്കുകയാണ്‌ ആദ്യ ലക്ഷ്യം. സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍, ക്ലബുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട നടപടികള്‍.

ഇതിന്റെ ഭാഗമായി ജില്ലയില്‍ ഈ വിഭാഗങ്ങള്‍ക്കായി പ്രത്യേക സെമിനാര്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആരെയും ആശ്രയിക്കാതെ ജില്ലയ്‌ക്കാവശ്യമായ പച്ചക്കറി മുഴുവന്‍ ലഭ്യമാക്കാനാണ്‌ പദ്ധതി വിഭാവന ചെയ്യുന്നത്‌.

ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പല പേരുകളിലായി നടന്നുവരുന്ന ഇത്തരം കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴിലാക്കുകയും ആവശ്യമായ പരിശീലനവും തുടര്‍ച്ചയായ അവലോകനവും നടത്തി മികച്ച നിലയില്‍ പദ്ധതി നടപ്പാക്കാനാവശ്യമായ തരത്തിലായിരിക്കും ഇതിന്റെ ഘടന.

ജൈവകൃഷിയുടെ ആദ്യ സന്ദേശവാഹകരെന്ന നിലയില്‍ ജിസിഡിഎയും ജില്ല ഭരണകൂടവും സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുക. എറണാകുളം പ്രസ്‌ ക്ലബിന്റെ അഗ്രി പ്രസ്‌ ഇതുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും.

എറണാകുളം ജില്ലയില്‍ ഉപയോക്‌താക്കള്‍ക്കു ലഭിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വിഷവിമുക്‌തമാണെന്ന്‌ ഉറപ്പുവരുത്തും. ജില്ലയിലെ പച്ചക്കറികള്‍ കീടനാശിനി വിമുക്‌തമാണോ എന്നു പരിശോധിക്കാന്‍ പ്രത്യേക ലബോറട്ടറി സ്ഥാപിക്കും. ജില്ലയിലേക്കു വരുന്ന പച്ചക്കറികള്‍ പരിശോധിക്കുന്നതിനും നിര്‍ദിഷ്‌ട ലാബില്‍ സൗകര്യമൊരുക്കും.

മരട്‌ ഇഇസി മാര്‍ക്കറ്റില്‍ പ്രത്യേക ജൈവ പച്ചക്കറി ചന്തയും ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതായും കളക്‌ടര്‍ പറഞ്ഞു.

പദ്ധതിക്കായി പ്രത്യേകം രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. താലൂക്കുതലത്തില്‍ വരെ പദ്ധതി ഏകോപിപ്പിക്കുന്നതിന്‌ സൗകര്യമൊരുക്കും.

ജില്ലയില്‍ ഈ മേഖലയില്‍ കഴിവു തെളിയിച്ച സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി ഈമാസം 19ന്‌ ജിസിഡിഎയില്‍ വീണ്‌ടും ചര്‍ച്ച നടത്തുന്നുണ്‌ട്‌. ഇതിനകം ഈ രംഗത്ത്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സംബന്ധിച്ചും കൃഷിവകുപ്പ്‌ പദ്ധതികളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കു കളക്‌ടര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ നിര്‍ദേശിച്ച ഈ പദ്ധതി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. എന്റെ അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേകം മല്‍സരങ്ങളും സംഘടിപ്പിക്കും.

ജിസിഡിഎ ചെയര്‍മാന്‍ എന്‍. എക്‌സ്‌. വി. ജയശ്രീ, ടി. പി. എം. ഏലിയാസ്‌, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ. ജി. രാജേഷ്‌, ഡി. വി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ജിസിഡിഎ സെക്രട്ടറി ആര്‍. ലാലു നന്ദിയും പറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →