മലപ്പുറം∙ കരിപ്പൂർ വെടിവയ്പു സംഭവത്തിൽ അറസ്റ്റിലായ കോഴിക്കോട് വിമാനത്താവളം അഗ്നിശമനസേനാ വിഭാഗത്തിലെ ഒൻപതു ജീവനക്കാരെ 27 വരെ കോടതി റിമാൻഡ് ചെയ്തു. എസ്. യാദവിനു വെടിയേറ്റ കൈത്തോക്ക് ഉപയോഗിച്ച സിഐഎസ്എഫ് എസ്ഐ സീതാറാം ചൗധരിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ചൗധരിയുടെ കയ്യിലിരുന്നപ്പോഴാണു തോക്കിൽനിന്നു വെടിയുതിർന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു തെളിഞ്ഞ സാഹചര്യത്തിലാണിത്. എന്നാൽ, ചൗധരി നേരിട്ടാണോ അതോ മറ്റാരെങ്കിലുമാണോ കാഞ്ചി വലിച്ചതെന്നു സ്ഥിരീകരിക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.
അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് 25 സിഐഎസ്എഫുകാര്‍ക്കെതിരെ കേസെടുത്തു. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫുകാരെ സ്ഥലംമാറ്റുകയും ചെയ്തു. ബാംഗ്ലൂരിലേക്കാണ് സ്ഥലംമാറ്റം. അക്രമസംഭവങ്ങളുമായി ബന്ധമുള്ളവരെയാണു സ്ഥലം മാറ്റിയത്. നൂറുപേരെയും ഒരുമിച്ചു സ്ഥലംമാറ്റാനുള്ള ഉത്തരവാണ് നൽകിയത്. സിഐഎസ്എഫിന്റെ ഐജി സംഭവവുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനായി മൂന്നു ദിവസമായി സ്ഥലത്തുണ്ട്. സ്ഥലംമാറ്റപ്പട്ടികയിൽ പേരുണ്ടെങ്കിലും കേസ് ഉള്ളതിനാൽ സ്ഥലംവിട്ടു പോകരുതെന്നു പൊലീസ് നിർദേശ നൽകിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് തീരുമാനിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നു. ഇന്നലെ അറസ്റ്റ് ചെയ്ത ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ബുധനാഴ്ച രാത്രി നടന്ന വ്യാപക അക്രമത്തില്‍ നിരവധി പേര്‍ക്കു പങ്കുള്ളതായി സംശയമുണ്ട്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തവുമാണ്. ഇവര്‍ക്കെതിരെയുള്ള ആദ്യ നടപടിയായാണു സ്ഥലംമാറ്റം.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും