കൊച്ചി : സരിതയ്ക്കൊപ്പം സെക്രട്ടറിയറ്റിലും ഔദ്യോഗിക വസതിയിലും പലതവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് സരിത എസ് നായരുടെ കമ്പനിയിലെ മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മണിലാല്‍. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍കൂടിയായ താന്‍ ബിജു രാധാകൃഷ്ണനൊപ്പവും പലതവണ മുഖ്യമന്ത്രിയെ നേരില്‍കണ്ട് സംസാരിച്ചിട്ടുണ്ടെന്നും തന്നെ ജയിലില്‍നിന്നിറക്കാന്‍ പി എ മാധവന് എംഎല്‍എ മുഖേന 50,000 രൂപ തന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മണിലാല്‍ പറഞ്ഞു.
സരിതയുടെ തട്ടിപ്പുകളെക്കുറിച്ചു തനിക്ക് മനസ്സിലായത് പിന്നീടാണെന്ന് മണിലാല്‍ കമീഷനില്‍ വ്യക്തമാക്കി. കമ്പനിയില്‍ ജോലിചെയ്യുന്ന സമയത്ത് ഔദ്യോഗികാവശ്യങ്ങള്‍ക്കായി സരിതയ്ക്കൊപ്പം പലതവണ സെക്രട്ടറിയറ്റിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും പോയി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടിട്ടുണ്ട്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും