കല കാനഡ -ഡോ .എ പി ജെ അബ്ദുൾ കലാം അനുസ്മരണ യോഗം നടത്തി
കാനഡ : ഒന്റാറിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല കാനഡ" അന്തരിച്ച ഡോ .അബ്ദുൾ കലാമിന്റെ ഓർമ പുതുക്കി.ആഗസ്റ്റ് 12 ബുധനാഴ്ച വൈകിട്ട് 7.30 നു ബ്രാംറ്റണ്‍ ബെസ്റ്റ് വെസ്റ്റ് മീറ്റിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ സംഗടനയുടെ ഭാരവാഹികൾ സംബന്ധിച്ചു .ഇന്ത്യയുടെ സ്വപ്നാടകന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ,പരേതന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നുകൊണ്ട് പ്രാർഥനയും നടത്തി.സഭാ അധ്യക്ഷൻ ഉണ്ണി മേലതിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജയശങ്കർ പിള്ള ഡോ .എ പി ജെ അബ്ദുൾകലാo രാജ്യത്തിന് നല്കിയ സേവനത്തെ പറ്റി ഓർമ പുതുക്കി .
കേരളത്തിന്റെ കലകളെയും,സംസ്കാരത്തെയും വളർത്തുന്നതിനും ,സംരക്ഷിക്കുന്നതിനും,അത് വഴി പുത്തൻ തലമുറയിലേക്കു മലയാളത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനും വേണ്ടി പ്രവര്ത്തിച്ചു വരുന്ന കല കാനഡയുടെ 2015-16 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് തുടർന്ന് നടന്ന യോഗം വിലയിരുത്തി.സെപ്തംബർ 05 നു വൈകിട്ട് നടക്കുന്ന ജയറാം ഷോ -2015 ന്റെ വിജയത്തിന് വേണ്ടുന്ന നടപടി ക്രെമങ്ങൾ പൂർത്തിയായതായി കമ്മിറ്റി അറിയിച്ചു .ഓക്വിൽ മീറ്റിംഗ് സെന്ററിൽ വച്ച് നടക്കുന്ന മെഗാ ഷോയുടെ ടികറ്റ് വില്പന അവസാന ഘട്ടത്തിൽ എത്തി നിൽകുന്നതിനാൽ ഇനിയും ടികെറ്റ് എടുക്കാത്തവർ ഉടനെ തന്നെ എടുക്കേണ്ടത് ആണെന്നും സതീഷ് അറിയച്ചു .പ്രേക്ഷകരുടെ വാഹനങ്ങൾ സൗജന്യ മായി പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് .ആടിറ്റോറിയതിലെക്കുള്ള സുഗമമായ പ്രവേശതിനായി രണ്ടോ അതിലധികമോ വഴികളിലൂടെ ഉള്ള പ്രവേശനം സാധ്യമാക്കിയിട്ടുണ്ട് .നിരവധി കുടുംബ സിനിമകളിലൂടെ ജനഹ്രിദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ജയറാം,പ്രേക്ഷകരെ ചിരിയുടെ സാഗരത്തിൽ നീരാടിച്ച പിഷാരടി ധർമജൻ ,പാഷാണം കൂട്ടുകെട്ട് ,ഉണ്ണി മേനോനും സംഘവും അവതരിപ്പിക്കുന്ന അമൃത ഗാനാലാപനം ,തെന്നിന്ത്യൻ സിനിമയിലെ സൌന്ദര്യ റാണി പ്രിയാമണി എന്നിവരെ വേദിയിൽ അണിനിരത്തുന്നത് നാദിർഷ ആണ് .മൂന്നു മണിക്കൂർ നീണ്ടു നില്കുന്ന കലാവിരുന്നിലേക്ക് കല കാനഡ എല്ലാ കലാ സ്നേഹികളെയും ക്ഷണിക്കുക ഉണ്ടായി.കൂടുതൽ വിവരങ്ങൾക് ദിവാകരൻ : 647 669 9714 രാജേന്ദ്രൻ ; 416 543 2830 സതീഷ് : 905 901 4894 എന്ന നമ്പറിലോ http://www.kalacanada.com/#!current-event/cf3 എന്ന വെബ്സൈറ്റ് മായോ ബന്ധപ്പെടുക .ഓണ്‍ ലൈൻ വഴി ടികെറ്റ് ആവശ്യമുള്ളവർ http://www.sulekha.com/ വഴി വാങ്ങാവുന്നതാണ്
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും