കൊച്ചി: പാചകവാതകവിതരണരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 20ന് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ഓപ്പണ്‍ ഫോറത്തില്‍ പെട്രോളിയം കമ്പനികളുടെ മാര്‍ക്കറ്റിംഗ് പ്രതിനിധികളെയും വിളിച്ചുവരുത്തും. ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തില്‍ പ്രതിനിധികളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല. അതിനാല്‍ പരാതികളുടെ യഥാര്‍ഥ പരിഹാരം സാധ്യമല്ലാതാകുന്നു.
വിലയിലും അളവിലുമുള്ള കൃത്രിമങ്ങള്‍ കണ്ടെത്തുന്നതിനു കര്‍ശനമായ പരിശോധനയും ശക്തമായ നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്നു ലീഗല്‍ മെട്രോളജി വകുപ്പ് ഇന്‍സ്പെക്ടര്‍ യോഗത്തില്‍ അറിയിച്ചു. രണ്ട് സ്ക്വാഡുകളാണു വിവിധ താലൂക്കുകളിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്. ഒരു സ്ക്വാഡ് കണയന്നൂര്‍, കൊച്ചി താലൂക്കുകളിലും രണ്ടാമത്തേത് മറ്റു താലൂക്കുകളിലും പരിശോധന നടത്തിവരുന്നു. ഒരു ദിവസം രണ്ടു താലൂക്കുകള്‍ പരമാവധി പരിശോധിക്കുന്നുണ്ട്. ഓണച്ചന്ത നടക്കുന്ന ഇടങ്ങളില്‍ പ്രത്യേക പരിശോധന യൂണിറ്റുകളും ഒരുക്കും. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കൂത്താട്ടുകുളം കേന്ദ്രമാക്കിയുള്ള ഒരു കമ്പനിയുടെ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന് ഒരു അംഗം പരാതി ഉന്നയിച്ചു. വിലവിവര പട്ടികയുടെ കാര്യത്തില്‍ കഴിഞ്ഞ മൂന്നാംതീയതി വരെ 96 ഇടങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്.
സമിതി മുമ്പാകെ ഇതുവരെ ഉപഭോക്താക്കളുടെ 1136 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈവര്‍ഷം മാത്രം 517 പരാതികള്‍ ലഭിച്ചു. ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശിച്ചു. പ്ലസ്വണ് ഏകജാലകത്തിലൂടെ ഇനിയും അനവധി വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിച്ചിട്ടില്ലെന്നുള്ള പരാതി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പരിഗണനയ്ക്കു വിടാന്‍ തീരുമാനിച്ചു. സമിതിയുടെ യോഗം ഇനിമുതല്‍ മൂന്നുമാസം കൂടുമ്പോള്‍ ചേരാനും തീരുമാനമായി. പങ്കെടുക്കാത്ത പ്രതിനിധികളോടു വിശദീകരണം ആരായാനും നിര്‍ദേശിച്ചു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും