E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

തിരക്കുള്ള സമയത്ത് വാഹനപരിശോധന ഒഴിവാക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളില്‍ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ തൃശൂരിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്നുരാവിലെ മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചിരുന്നു. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. പരിശോധിച്ചുകൊണ്ടിരുന്ന

Text size
Reading theme
തിരക്കുള്ള സമയത്ത് വാഹനപരിശോധന ഒഴിവാക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളില്‍ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ തൃശൂരിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇന്നുരാവിലെ മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചിരുന്നു. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ബൈക്ക് മുന്നോട്ടുപോയപ്പോള്‍ എതിരെ വന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവതിയും മകളും മരിച്ചു.

നിരന്തരം അപകടങ്ങള്‍ ഉണ്ടാകാറുള്ള സ്ഥലത്ത് വാഹനപരിശോധന നടത്തി അപകടം വിളിച്ചുവരുത്തിയ പൊലീസിനെതിരെ നാട്ടുകാര്‍ സംഘടിച്ചു. ഇതോടെ ഹൈവേ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിനുപോലും നില്‍ക്കാതെ സ്ഥലംവിടുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →