ന്യൂഡല്‍ഹി : ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ കുറ്റവാളിയായ ലളിത് മോഡിക്കായി വഴിവിട്ട സഹായങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. ലളിത് മോഡിയുടെ അര്‍ബുദ രോഗിയായ ഭാര്യയെയാണ് താന്‍ സഹായിച്ചത്. മോഡി വിഷയത്തില്‍ വന്ന ആരോപണങ്ങള്‍ അസത്യങ്ങളാണ്.
തീരുമാനം ബ്രിട്ടന്റെ പരിഗണനക്ക് വിടുകയായിരുന്നു. ബ്രിട്ടന് നിഷേധിക്കുകയായിരുന്നെങ്കില് താന്‍ അനുമതി നല്‍കില്ലായിരുന്നു. പ്രതിപക്ഷം സഭയില്‍ ഇല്ലാത്ത സന്ദര്‍ഭം മുതലെടുക്കാന്‍ ശ്രമിക്കുന്നില്ല. ഇതുസംബന്ധിച്ച് ഇരു സഭകളിലും ചര്‍ച്ചക്ക് തയ്യാറാണ്. താന്‍ നേരിടുന്നത് മാധ്യമ വിചാരണയാണെന്നും സുഷമ സ്വരാജ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സുഷമ സഭയില്‍ പ്രതികരിച്ചത്. അതേസമയം കോണ്‍ഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നും പ്രതിപക്ഷം പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുകയാണ്.
ലളിത് മോഡി വിഷയത്തില്‍ സുഷമ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ പ്രതിഷേധിച്ച 25 എംപിമാരെയാണ് 5 ദിവസത്തേക്ക് സസ്പെന്റ് ചെയ്തിട്ടുള്ളത്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരിടുന്ന മോഡിക്ക് വിസ ഉള്‍പ്പെടെയുള്ള യാത്രരേഖ അനുവദിക്കാന്‍ സുഷമ സ്വരാജ് വഴിവിട്ട് ഇടപ്പെട്ടതാണ് വിവാദമായത്. ഐപിഎല്‍ കേസിനെ തുടര്‍ന്ന് 2010ല്‍ ലളിത് മോഡിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. അന്ന്് ബ്രിട്ടനിലേക്ക് കടന്ന മോഡിക്ക് ബ്രിട്ടന് പുറത്തേക്ക് പോകുവാനുള്ള അനുമതിക്കായാണ് സുഷമ ഇടപ്പെട്ടത്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും