വൈവിധ്യമാർന്ന കായിക പരിപാടികൾ, രസകരമായ മറ്റു കളികൾ, നാനാതരം ഭക്ഷണ വിഭവങ്ങൾ എന്നിവ
മേമ്പൊടികളായി. കുട്ടികൾക്ക് മാത്രമായി ഫേയ്സ് പെയിന്റിംഗ്, നെയിൽ ആർട്ട്, മെഹന്തി, ബലൂണ്‍ ട്വിസ്റ്റ്, മിഠായി
പെറുക്കൽ എന്നിവയും, മുതിർന്നവർക്കായി വടം വലി, ലെമണ്‍ ആൻഡ്‌സ്പൂണ്‍ റെയ്സ് , ബിങ്കൊ, മുസിക്കൽ
ചെയർ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ക്രിയാത്മകവും ഊര്‍ജ്ജസ്വലവുമായിരുന്ന പരിപാടികളോടനുബന്ധിച്ചുനടന്ന ഫുഡ് ഡ്രൈവ് വളരെ വിജയകരമാക്കിത്തീർക്കുവാനും ഇതിനോടൊപ്പം സംഘാടകർക്ക് സാധിച്ചു.
പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ഈ സംഗമം വിജയകരമാക്കിത്തീർക്കാൻ സഹകരിച്ച ഓരോ
അംഗങ്ങൾക്കും ശ്രീ നാരായണ അസോസിയേഷൻ ടൊറോണ്ടൊയുടെ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ജനാർദ്ദനൻ
പ്രത്യേകം നന്ദി അറിയിച്ചു. അതോടൊപ്പം ഭക്ഷണം, ആർട്ട് ആൻഡ് ക്രാഫ്റ്റ് ബൂത്ത്, കുട്ടികളുടെ മത്സരങ്ങൾ
എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുകയും നിസ്വാര്‍ത്ഥതയോടെ ചുമതലകൾ കൈകാര്യം ചെയ്യുകയും ചെയ്ത
വളണ്ടിയർമാർക്കും, എക്സിക്യുട്ടീവ് അംഗങ്ങൾക്കും കൂടാതെ സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്ത ശ്രീ മനോജ്
കരാത്തക്കും അദ്ദേഹം ശ്രീ നാരായണ അസോസിയേഷൻ ടൊറോണ്ടോയുടെ പേരിൽ നന്ദി രേഖപ്പെടുത്തി. Jayasanakar Pillai