വിജയികൾക്ക് ഒരു വർഷത്തെ സൗജന്യ യാത്രയും, ഒരു മിനി ഐപാഡും, സ്കൂളിന് 200 ടിക്കറ്റുകളും സമ്മാനമായി ലഭിച്ചു.
തുടർന്ന് സിറ്റി കൌണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ജയിനും ഉസവയും മിസ്സിസ്സാഗ സിറ്റി ട്രാൻസിറ്റിനെ ജനകീയമാക്കാൻ അവർ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സ്കൂൾ അനൌണ്‍സ്മെന്റുകൾ, സ്കൂൾ വെബ്സൈറ്റ് , ബുള്ളറ്റിൻ ബോർഡുകൾ , ഇൻഫൊർമേഷൻ ടേബിളുകൾ, വിവിധ സമ്മാന പരിപാടികൾ, വീഡിയോകൾ , സോഷ്യൽ മീഡിയ തുടങ്ങിയ എല്ലാ സാധ്യതകളും സിറ്റി ട്രാൻസിറ്റിൻറെ മാർക്കറ്റിങ്ങിനായി അവർ പരീക്ഷിച്ചിരുന്നു.
കനേഡിയൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും, ഇപ്പോഴത്തെ ഉപദേശക സമിതി ചെയർമാനും എറിൻ മിൽസ് ഡോളർ ആൻഡ് കണ്‍വീനിയൻസ് ഉടമയുമായ മരങ്ങോലിൽ ജോമി ജോസഫിന്റെയും മേഴ്സിയുടെയും മൂത്ത മകളാണ് ജെയിൻ. ഏക സഹോദരൻ ജയ്സൽ ഗ്രേഡ് 8 വിദ്യാർഥിയാണ്.
ഗ്ലെൻ ഫോറസ്റ്റ് സെക്കണ്ടറി സ്കൂളിൽ ഗ്രേഡ് 10 ഐ ബി വിദ്യാർഥിനിയായ ജെയിനിന് ജീവശാസ്ത്രം ഐശ്ചീക വിഷയമായെടുത്ത് ഡോക്ടർ ആകാനാണ് ആഗ്രഹം. ഈ വർഷത്തെ കരസാഗാ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പതാകയേന്തിയ ജെയിൻ നിരവധി സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും വോളണ്ടീർ ആയി പ്രവർത്തിച്ചിട്ടുണ്ട് . മികച്ച വാഗ്മിയും അവതാരകയും നർത്തകിയുമായ ജെയിൻ, നുപുര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ ഗായത്രി വിജയകുമാറിന്റെ ശിക്ഷണത്തിൽ ഇപ്പോഴും നൃത്തം അഭ്യസിക്കുന്നു.
ചിത്ര രചനയിലും കഴിവ് തെളിയിച്ചിട്ടുള്ള ജൈയിനിന്റെ ഒരു പെയിന്റിംഗ് "മിസ്സിസ്സാഗ യൂത്ത് ആന്തോളജി" യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്ലെൻ ഫോറസ്റ്റ് സ്ടെം സ്പീക്കർസ് ബ്യൂറോയുടെ ജൂനിയർ വൈസ് പ്രസിഡന്റായ ജെയിൻ നവംബറിൽ നടക്കുന്ന സ്ടെം കോണ്‍ഫറൻസ്സിനുള്ള തയ്യാറെടുപ്പിലാണ് .
റിപ്പോർട്ട് : ജൈസണ്‍ മാത്യു