E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

സാന്റാ അന്നയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ലോസ്‌ ആഞ്ചലസ്‌ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. സഹനദാസിയായ വി. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള ഏഴാമത്തെ തിരുനാളാണ്‌ ഇടവക ദേവാലയത്തില്‍ നടത്തപ്പെട്ടത്‌. ജൂലൈ 26-ന്‌ രാവിലെയുള്ള തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ഫാ. ഷാജി തുമ്പേചിറയില്‍ കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥന

Text size
Reading theme
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

സാന്റാ അന്നയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ലോസ്‌ ആഞ്ചലസ്‌

സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. സഹനദാസിയായ വി. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള ഏഴാമത്തെ തിരുനാളാണ്‌ ഇടവക ദേവാലയത്തില്‍ നടത്തപ്പെട്ടത്‌.

ജൂലൈ 26-ന്‌ രാവിലെയുള്ള തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ഫാ. ഷാജി തുമ്പേചിറയില്‍ കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥനയിലൂടെ ജീവിച്ച്‌ മാതൃക നല്‍കിയ കന്യാരത്‌നത്തിന്റെ മാതൃകയാണ്‌ നമ്മുടെ ജീവിത്തെ ധന്യമാക്കുന്നതെന്നും, അല്‍ഫോന്‍സാമ്മവഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുമാറാകട്ടെ എന്നും ഷാജി ആച്ചന്‍ ആശംസിച്ചു.

ദിവ്യബലിക്കുശേഷം അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. ഷാജി തുമ്പേചിറയില്‍ എന്നിവര്‍ പങ്കെടുത്തു.

ഇടവകയിലെ യുവജനങ്ങള്‍ മുത്തുക്കുടകളും പൊന്നിന്‍കുരിശും കൈകളിലേന്തിയപ്പോള്‍ ജോസുകുട്ടി പാമ്പാടിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം പ്രദക്ഷിണത്തിനു മോടിയേകി.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സാന്റാ അന്ന ഇടവകയ്‌ക്കു സമ്മാനിച്ച വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌ എല്ലാവരും തൊട്ടുവണങ്ങി നേര്‍ച്ച സ്വീകരിച്ചപ്പോള്‍ ഇടവക ഗായകസംഘം വിശുദ്ധരുടെ സ്‌തുതിഗീതങ്ങള്‍ ആലപിച്ചു.

ഇടവകയിലെ സെന്റ്‌ ജോസഫ്‌ വാര്‍ഡുകാരാണ്‌ സ്‌നേഹവിരുന്ന്‌ നല്‍കിയത്‌. കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവരോടൊപ്പം ഇടവകാംഗങ്ങള്‍ ഒന്നായി തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഇമ്മാനുവേലച്ചന്റെ `സെന്റ്‌ തോമസ്‌ ഫാമിലെ' പച്ചക്കറികളുടെ വിളവെടുപ്പും തുടര്‍ന്ന്‌ നടന്ന വില്‍പ്പനയിലും എല്ലാവരും പങ്കുചേര്‍ന്നു. ട്രാവിസ്‌ തോമസ്‌ ദൃശ്യങ്ങള്‍ പകര്‍ത്തി.

Joychen Puthukulam

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →