ദുബൈ: ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളില്‍ ഈ വര്‍ഷം ആദ്യ ആറുമാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 82 കോടി പേരാണ് ദുബൈ മെട്രോയില്‍ യാത്ര ചെയ്തത്. എ റെയില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദരിബ് അറിയിച്ചു.
24 കോടി പേരും യാത്ര ചെയ്തു. ദേര സിറ്റി സെന്ററിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. 3,640,354 യാത്രക്കാരാണ് ഈ സ്റ്റേഷനിലൂടെ കടന്നുപോയത്. 3,614,141 യാത്രക്കാരുമായി അല്‍ റിഗ്ഗ സ്റ്റേഷന് രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള യൂനിയന്‍ സ്റ്റേഷനിലൂടെ 3,557,113 യാത്രക്കാര്‍ കടന്നുപോയി. ഗ്രീന്‍ ലൈനില്‍ 3,652,827 യാത്രക്കാരുമായി അല്‍ ഫഹീദി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. ബനിയാസ്- 3,202,947 യാത്രക്കാര്‍, അല്‍ ഗുബൈബ- 2,452,750 യാത്രക്കാര്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ദുബൈ ട്രാമില്‍ ആറുമാസക്കാലയളവില്‍ 1,854,055 പേര് യാത്ര ചെയ്തു. 502,898 യാത്രക്കാരുമായി ദുബൈ മറീന സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. ആര് സ്റ്റേഷന് മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും