ന്യൂഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യന്‍ അധ്യാപകരില്‍ രണ്ട് പേരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവരെയാണ് വിട്ടയച്ചതെന്നും ഗോപീകൃഷ്ണന്, ബല്‍റാം എന്നിവരെ കൂടി തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
ഒരു വര്‍ഷത്തിലേറെയായി സിര്‍ത്തി സര്‍വകലാശാലയില്‍ അധ്യാപകരായി സേവനമനുഷ്ടിച്ചിരുന്ന ഇവരെ ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നതിനിടെ ബുധനാഴ്ചയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ രണ്ട് പേര് ഹൈദരാബാദിലെ റായിപൂരില്‍ നിന്നും മറ്റ് രണ്ട് പേര് കര്‍ണാടകയിലെ ബംഗളൂരുവിലും നിന്നുള്ളവരുമാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഭീകരരുടെ പിടിയിലായ ഇന്ത്യക്കാരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇന്ത്യയില്‍ ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനുപിന്നാലെയാണ് ഇന്ത്യക്കാര്‍ ഭീകരരുടെ പിടിയിലായിരിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ സിര്‍ത്ത് ചെക്ക്പോസ്റ്റില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ട്രിപ്പോളിക്ക് സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ഭീകരര്‍ ഇവരെ തട്ടിക്കൊണ്ട് പോയതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും