ഷാര്‍ജ: അക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍. പാലക്കാട് ചാലിശ്ശേരി സ്വദേശി മുഹമദ് അബുബക്കര്‍ മൂച്ചിക്കല്‍ (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് സംഭവം നടന്നത്. ഷാര്‍ജ കുവൈത്ത് ആശുപത്രിക്ക് സമീപത്തുള്ള ഹസാനയിലെ കോഴിക്കോട് സ്വദേശി അനസ് യാസീന്‍െറ റഹീം ഗ്രോസറിയിലെ ജീവനക്കാരനാണ് ഇയാള്‍. കാറിലത്തെിയ ഉപഭോക്താവ് ഹോണടിച്ച് അബുബക്കറിനെ വരുത്തി ടെലഫോണ്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത്തിസലാത്തിന്‍െറ 250 ദിര്‍ഹത്തിന്‍െറയും ഡുവിന്‍െറ 200 ദിര്‍ഹത്തിന്‍െറയും കാര്‍ഡുകളാണ് ആവശ്യപ്പെട്ടത്. ഇതുമായി കാറിനരികിലത്തെിയ അബുബക്കറില്‍ നിന്ന് ആവശ്യക്കാരന് കാര്‍ഡ് കരസ്ഥമാക്കുകയും കാര്‍ മുന്നോട്ട് എടുക്കുകയും ചെയ്തു. അബൂബക്കര്‍ കാറില്‍ നിന്ന് പിടിവിട്ടില്ളെങ്കിലും അമിത വേഗതയില്‍ പാഞ്ഞ കാറില്‍ നിന്ന് കാറിലുണ്ടായിരുന്നവര്‍ ഇയാളെ തള്ളി താഴെയിട്ടു. റോഡില്‍ തലയടിച്ച് വീണ അബുബക്കറിനെ ഉടനെ തന്നെ കണ്ടുനിന്നവര്‍ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഉടനെ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററിലാണ്.
അതീവഗുരുതരാവസ്ഥയിലാണ് അബുബക്കറെന്ന് അനസ് യാസീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്ഥാപന ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിന് ദൃക്സാക്ഷിയായ ആള്‍ക്ക് കാറിന്‍െറ നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏത് എമിറേറ്റിലെ റജിസ്ട്രേഷനാണെന്ന് വ്യക്തമായിട്ടില്ല. ഇയാളോട് നാളെ കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. അക്രമികള്‍ പണം നല്‍കാതെ കൊണ്ട് പോയ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ഇതിന്‍െ സീരിയല്‍ നമ്പര്‍ പൊലീസിന് കൈമാറി. ഇത് ഉപയോഗപ്പെടുത്തിയും അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും