മുംബൈ സ്ഫോടന കേസിലെ പ്രധാനപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. 35നു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത് വധശിക്ഷ മുന്‍നിശ്ചയ പ്രകാരം നടപ്പാക്കാനും ഉത്തരവിട്ടു. നാടകീയതകളും പിരിമുറുക്കവും നിറഞ്ഞ ഒരു പകലിനും രാത്രിക്കുമൊടുവിലാണ് ഇത് സംബന്ധിച്ച അനിശ്ചിതത്വം മാറി വിധി നടപ്പാക്കാനുള്ള തീര്‍പ്പുണ്ടായത്. തന്റെ 53 ാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് താന്‍ ചെയ്ത തെറ്റിന് അദ്ദേഹം തൂക്കിലേറ്റപ്പെടുന്നത്.
കോടതി ഉത്തരവിലെ ന്യൂനത ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം സുപ്രീംകോടതിയെ രാത്രിയില്‍ സമീപിച്ചതോടെയാണ് അപ്രതീക്ഷിത വാദം കേള്‍ക്കലിന് വഴിതെളിഞ്ഞത്. എല്‍ ദത്തുവിനെ സമീപിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കി അധികൃതര്‍ കാത്തിരിക്കുമ്പോഴായിരുന്നു ഇത്.
എല്‍ ദത്തു നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് തന്നെ ഇതിലും അടിയന്തരമായി വാദം കേള്‍ക്കാന്‍ നിര്‍ദേശിച്ചു. 30 ന് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയില്‍ കോടതി ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അവസാന നിമിഷം അത് മാറ്റി സുപ്രീംകോടതിയില്‍ തന്നെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. നാലാം നമ്പര്‍ കോടതിമുറിയിലാണ് പുലര്‍ച്ചെ ഈ നാടകീയതകള്‍ നിറഞ്ഞ വാദവും മറുവാദവും നടന്നത്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും