E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഉടന്‍ നഷ്ടപരിഹാരം, അന്‍വര്‍ സാദത്ത് എംഎല്‍എ.

നെടുമ്പാശേരി: കുളമ്പു രോഗം ബാധിച്ച് ചാകുന്ന പശുക്കളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. നെടുമ്പാശേരി പഞ്ചായത്തില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, കരിയാട് ക്ഷീരോത്പ്പാദക സഹകരണ സംഘം, ആത്മ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ഷീരസംഗമം 2015 ന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതി പശുവളര്‍ത്തുന്നവര്‍ക്കു കൂടി ഗുണകരമായ രീതിയില്‍ സംയോജിപ്പിക്കും. ക്ഷീരോത്പ്പാദകര്‍ക്കും ഇതര കര്‍ഷകര്‍ക്കു

Text size
Reading theme
ഉടന്‍ നഷ്ടപരിഹാരം, അന്‍വര്‍ സാദത്ത് എംഎല്‍എ.

നെടുമ്പാശേരി: കുളമ്പു രോഗം ബാധിച്ച് ചാകുന്ന പശുക്കളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. നെടുമ്പാശേരി പഞ്ചായത്തില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, കരിയാട് ക്ഷീരോത്പ്പാദക സഹകരണ സംഘം, ആത്മ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ഷീരസംഗമം 2015 ന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് പദ്ധതി പശുവളര്‍ത്തുന്നവര്‍ക്കു കൂടി ഗുണകരമായ രീതിയില്‍ സംയോജിപ്പിക്കും. ക്ഷീരോത്പ്പാദകര്‍ക്കും ഇതര കര്‍ഷകര്‍ക്കുമായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകളും ആനുകൂല്യങ്ങളും യഥാസമയം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന കാലതാമസവും നൂലാമാലകളും വേഗത്തില്‍ പരിഹരിക്കും. മറ്റു സംസ്ഥാനത്തു നിന്നും വരുന്ന പാലിനെക്കൂടി ആശ്രയിച്ചാണ് ഇന്ന് മില്‍മ പോലും നിലനില്‍ക്കുന്നത്. ആ അവസ്ഥ മാറി നമ്മുടെ ഉപയോഗത്തിനുള്ള പാല്‍ ഇവിടെ തന്നെ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് ക്ഷീരോത്പ്പാദനം എത്തിക്കണമെന്നും അതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.

ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ മൂല്യവര്‍ധിത പാലുത്പ്പന്നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ ജില്ല ക്ഷീര വികസന വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ശാലിനി ഗോപിനാഥ്, കന്നുകാലി രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ നെടുമ്പാശ്ശേരി മൃഗാസ്പത്രിയിലെ വെറ്റിനറി സര്‍ജന്‍ റാണി ഉമ്മന്‍, പാറക്കടവ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എല്‍. സിനി മോള്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. തുടര്‍ന്ന് ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകയെ ആദരിക്കല്‍, ആതിഥേയ സംഘത്തെ ആദരിക്കല്‍, ബ്ലോക്കിലെ മികച്ച ക്ഷീര സംഘത്തിനുള്ള അവാര്‍ഡ് ദാനം, ബ്ലോക്കിലെ മികച്ച പുല്‍കൃഷി തോട്ടത്തിനുള്ള അവാര്‍ഡ്, ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള എസ്എസ്എല്‍സി, പ്ലസ്ടു അവാര്‍ഡ് ദാനം, ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പ്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ഷാജി അധ്യക്ഷത വഹിച്ചു. വൈ. ജെ. ജോമി, അഡ്വ. സി. വി. ടി. സി. കെ. ഒ. വി. എം. ജി. ഡി. പി. വി. ജി. കെ. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →