പ്രായമുള്ളവര്‍ പറയുന്നതു പൂര്‍ണമായും അനുസരിക്കാന്‍ അല്‍പ്പം മടിയൊക്കെയുള്ള യുവതലമുറക്കാര്‍ക്കും മലയാളത്തെ മറക്കാൻ വെമ്പൽ കൊള്ളുന്നവർക്കും ഒരു ഉണർത്തു പാട്ടാണ് അഡലൈഡിലെ രാജേഷ് ജോർജ് എന്ന ചെറുപ്പക്കാരനൊപ്പം ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ “അറിവ്” എന്ന ഷോർട്ട്ഫിലിം. അനീഷ് നായർ കഥയും സംവിധാനവും സായ് അനീഷ് സഹസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
രാജേഷ് ജോർജിന് പുറമേ ഗായത്രി മഹേഷ്, ഗൗതമന്‍ നായർ തുടങ്ങിയവരും ബാലതാരം ലക്ഷ്മണ്‍ സായി അനീഷും ആവിഷ്‌കാര മികവുകൊണ്ടും ആശയ വ്യക്തതകൊണ്ടും നല്ലൊരു ആശയം കൈമാറുന്ന ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നു.ആർട്ടിനാസ് ക്രിയേഷനും റേഡിയോ മർഫി എന്റർറ്റൈൻമെന്റുംചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഇനാർട്ടോ മീഡിയ ആണ്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും