മെല്‍ബണ്‍: പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെത്തേടി പോലീസ് ഫേസ്ബുക്കില്‍ നല്കിയ ഫോട്ടോ തന്റെ ഇപ്പോഴത്തെ ഗ്ലാമറിന് ചേര്‍ന്നതല്ലെന്ന് പോലീസ് തേടുന്നയാള്ക്കു തന്നെ തോന്നിയാലോ? ഫേസ്ബുക്കില്‍ കയറി നേരെ കാര്യം പറയുക. വിക്ടോറിയ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയായ ഡാനിയല്‍ ഡാമന്‍ അതുതന്നെയാണ് ചെയ്തത്.
ഈ മാസം അഞ്ചിനാണ് വിക്ടോറിയ പോലീസ് ഡാമന്‍ വേണ്ടി അറസ്റ്റ് വാറണ്ട് ഇറക്കിയത്. കുറ്റവാളിയായ ഇയാളെ പിടിക്കാന്‍ നാട്ടുകാര്‍ സഹായിക്കണം എന്ന് പറഞ്ഞ് വാര്‍ത്ത വിക്ടോറിയ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലിട്ടു. തുടര്‍ന്നായിരുന്നു സംഭവത്തിന്റെ് ട്വിസ്റ്റ്. പിടികിട്ടാപുള്ളി ഡാനിയല്‍ തന്നെ പോസ്റ്റിന് അടിയില്‍ ഒരു കമന്ന്റിട്ടു. ‘ തന്റെ മോശം ഫോട്ടയാണ് നിങ്ങള്‍ ഉപയോഗിച്ചത് എന്നും നല്ല ഫോട്ടോ ഉപയോഗിക്കൂ എന്നായിരുന്നു ഡാനിയലിന്റെ കമന്റ്’ പോലീസ് അപ്പോള്‍ തന്നെ മറുപടി കൊടുത്തു ‘ ഡാനിയല്‍ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വരൂ നമുക്ക് ഫോട്ടോയെടുക്കാനുള്ള സംവിധാനം ചെയ്യാം’ എന്നായിരുന്നു അത്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും