പുതിയ മോഡലു കളോടുള്ള ഉപയോക്താ വിന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞ് വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് മോഡലുകളുടെ പുതുക്കിയ പതിപ്പുമായി എത്തുകയാണ് മിത്സുബുഷിയും ഫോര്‍ഡും. തങ്ങളുടെ പ്രധാന രണ്ട് മോഡലുകളായ പജീറോയുടെയും എന്‍ഡവറിന്റെയും പുതിയ പതിപ്പ് വര്‍ഷാവസാനത്തോടെ വിപണിയിലെത്തിച്ച് മുന്‍തൂക്കം നേടാനാണ് ഇവരുടെ ശ്രമം
മിത്സുബുഷി പജീറോ
വിപണിയില്‍ അംഗീകരിക്കപ്പെട്ട മോഡലായ പജീറോയില്‍ വലിയരീതിയിലുള്ള ഡിസൈന്മാറ്റങ്ങള് വരുത്തിയാണ് മിത്സുബുഷി പുനരവതരിപ്പിക്കുന്നത്. മുമ്പ് വരുത്തിയ മാറ്റങ്ങളിലൂടെ ലഭിച്ച മാസ് ലുക്കിന് കൂടുതല്‍ അഗ്രസീവ് സൗന്ദര്യം പകരുകയാണ് ഇത്തവണ. സാധാരണയിലധികം ക്രോമിയം പട്ടകള് ചേര്‍ത്താണ് മുന്‍ഭാഗം ഒരുക്കിയിരിക്കുന്നത്. ഗ്രില്ലിലെ ക്രോമിയം ഭാഗത്തിനു താഴെയാണ് വലുപ്പമേറിയ എയര്‍ഡാം സ്ഥിതിചെയ്യുന്നത്. ഗ്രില്ലില്‍നിന്ന് ആരംഭിച്ച് ഫോഗ് ലാമ്പ്വരെ എത്തുന്നതാണ് ഹെഡ്് ലാമ്പിനെ ചുറ്റിയുള്ള ക്രോമിയം ഭാഗം. 4 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഒരു ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനും മിത്സുബിഷി നല്‍കുന്നുണ്ട്. മീ നീളക്കൂടുതലുണ്ട്. മീ ആയും ക്രമീകരിച്ചിട്ടുണ്ട്. 4 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് 178 ബിഎച്ച്പി 430 എന്‍എം ആണ് ശേഷി. ജിപിഎസ് നാവിഗേഷന്‍ സിസ്റ്റത്തോടുകൂടിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ബ്ലൂടൂത്ത്, സിഡി യുഎസ്ബി ഡിവിഡി ഓക്സ് സപ്പോര്‍ട്ട് തുടങ്ങി ആകര്‍ഷകമായ അകത്തളമാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 19 ലക്ഷത്തിനും 21 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വിലയെന്നാണ് സൂചന.
വായനക്കാർക്കായി / Recommended for You


















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും