E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഗൂഗിള്‍ പ്ലസ് വീണ്ടും മുഖം മിനുക്കുന്നു

ഫെയ്സ്ബുക്കിനെ തുരത്താന്‍ നാലുവര്‍ഷം മുമ്പേ ഗൂഗിള്‍ തുടങ്ങിയ ഗൂഗിള്‍ പ്ലസ് എന്ന സാമൂഹ്യമാധ്യമം കുറെയധികം മാറ്റങ്ങളിലൂടെ കടന്നുപോകാന്‍ ഒരുങ്ങുന്നു. ഒരുകണക്കിനു പറഞ്ഞാല്‍ വിചാരിച്ചപോലെയല്ല കാര്യങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ നീങ്ങിയതെന്ന ഗൂഗിളിന്റെ കുറ്റസമ്മതമാണ് ഈ മാറ്റങ്ങള്‍.പ്ലസിനെ Streams എന്നും, photos എന്നുമുള്ള രണ്ട് കഷണങ്ങള്‍ ആക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഇന്ന് യൂട്യൂബില്‍ ഒരു കമന്റ് എഴുതണമെങ്കില്‍ ഗൂഗിളില്‍ പ്ലസ് പ്രൊഫൈല്‍ വേണം. ഇത് കുറേപേരെ ചൊടിപ്പിച്ചിരുന്നു. ഇതിനോട് ഗൂഗിള്‍ വിടപറയാന്‍

Text size
Reading theme

ഫെയ്സ്ബുക്കിനെ തുരത്താന്‍ നാലുവര്‍ഷം മുമ്പേ ഗൂഗിള്‍ തുടങ്ങിയ ഗൂഗിള്‍ പ്ലസ് എന്ന സാമൂഹ്യമാധ്യമം കുറെയധികം മാറ്റങ്ങളിലൂടെ കടന്നുപോകാന്‍ ഒരുങ്ങുന്നു. പ്ലസിനെ Streams എന്നും, photos എന്നുമുള്ള രണ്ട് കഷണങ്ങള്‍ ആക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഇന്ന് യൂട്യൂബില്‍ ഒരു കമന്റ് എഴുതണമെങ്കില്‍ ഗൂഗിളില്‍ പ്ലസ് പ്രൊഫൈല്‍ വേണം. ഇത് കുറേപേരെ ചൊടിപ്പിച്ചിരുന്നു. ഇതിനോട് ഗൂഗിള്‍ വിടപറയാന്‍ പോകുന്നു.

ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് ഗൂഗിള്‍ പ്ലസില്‍ ഉപയോക്താക്കളെ ഭപിടിച്ചുചേര്‍ത്ത് എണ്ണം കൂട്ടുന്ന ഗൂഗിളിന്റെ തന്ത്രത്തെ ഉപയോക്താക്കള്‍ വിമര്‍ശിച്ചിരുന്നു. ഒരേ വിഷയത്തിലുള്ള പോസ്റ്റുകള്‍ ഒരുമിച്ചുകാണാന്‍ സാധിക്കുന്ന Google Plus Collections എന്ന ഫീച്ചറും പുതിയതാണ്. ലൊക്കെഷന്‍ ഷെയറിങ് ഒക്കെ പ്ലസില്‍നിന്ന് ഹാങ് ഔട്ടിലേക്ക് മാറുകയാണ്. ഒരു വമ്പന്‍ സാമൂഹ്യമാധ്യമം ഉണ്ടാക്കാന്‍ ഗൂഗിള്‍ കുറെ പരിശ്രമിച്ചിട്ടുണ്ട്. Orkut, Dodgeball, Jaiku, Wave and Buzz എന്നിവ ഇതില്‍ ചിലതുമാത്രം. കാലത്തിന്റെ അടിയൊഴുക്കില്‍ ഒന്നുകില്‍ ഇല്ലാതായി, അല്ലെങ്കില്‍ ഉപയോക്താക്കളെ കിട്ടാതെ വലഞ്ഞു. ഫെയ്സ്ബുക്കിന്റെ എതിരാളി എന്നതില്‍നിന്ന് ഗൂഗിള്‍ പ്ലസ് മാറുകയാണ്. 22,000 ലക്ഷം ഉപയോക്താക്കള്‍, അതില്‍ വെറും ഒരുശതമാനം മാത്രം ആക്ടീവ്. ഈ കണക്കു കാണുമ്പോള്‍ നിങ്ങള്‍ക്കും തോന്നും എന്തിനാണ് ഇവര്‍ ഇത് നടത്തിക്കൊണ്ടുപോയതെന്ന്. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് ഡീ ആക്ടിവേറ്റ് ചെയ്യണമോ? അരുത്. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകളെ പ്ലസ് പോസ്റ്റുകള്‍ സ്വാധീനിക്കും എന്നതാണ് പരക്കെയുള്ള അഭിപ്രായം. ഈ മാറ്റങ്ങളോടുകൂടിയ ഗൂഗിള്‍ പ്ലസ് ഈ രൂപത്തിലും ഭാവത്തിലും ഇനി എത്ര നാള്‍? ഗൂഗിളിനുപോലും ഒരു ഉത്തരം കാണില്ല ഈ ചോദ്യത്തിന്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →