കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വര്‍ഗപ്രവേശനത്തിന്റെ നൂറാം വാര്‍ഷികവും തിരുനാളും കുഴിക്കാട്ടുശേരി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷിച്ചു.
വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണത്തില്‍ നാടിന്റെ നാനാഭാഗങ്ങളി ല്‍നിന്നു എത്തിയ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന ഊട്ടുനേര്‍ച്ചയില്‍ 35,000 ത്തോളം പേര് പങ്കാളികളായി.
തിരുനാള്‍ ദിവ്യബലിക്ക് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും 105 വൈദികരും സഹകാര്‍മികരായി.
വായനക്കാർക്കായി / Recommended for You




















വിശ്വാസപരിശീലനഞായര് രൂപതാതല ഉത്ഘാടനം: ‘വിശ്വാസം സ്വീകരിക്കുക, ജീവിക്കുക, പങ്കുവയ്ക്കുക’: മാര്‍ ജോയ് ആലപ്പാട്ട്
വാൻകൂവറിൽ കത്തോലിക്ക യുവജന കോൺഫറൻസ് ആയിരങ്ങളെ ആകർഷിച്ചു
ഗുരുവായൂരിൽ വച്ച് വിവാഹം നടത്താനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്... വധൂ വരന്മാർ മാറിപ്പോകരുത്! ഞായറാഴ്ച നടക്കാനിരിക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ
കോട്ടയം: കെസിഡബ്ല്യുഎ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോനതല ഗ്രാൻഡ് പേരന്‍സ് ഡേ മള്ളൂശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ആഘോഷിച്ചു. ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ലയിന്‍ ഫാ. ഫിലിപ്പ് കരിശേരിക്കല്‍, മള്ളൂശേരി ഇടവക വികാരി ഫാ. ബിജി പല്ലോന്നില്‍, ഫൊറോന അഡ്വൈസര്‍ സിസ്റ്റര്‍ നിഷാ വി. ജോണ്‍, അതിരൂപത ജോയിന്റ് സെക്രട്ടറി ലീന ലൂക്കോസ്, ഫൊറോന വൈസ് പ്രസിഡന്റ് സൂസന് മണിമലേത്ത്, ഫൊറോന സെക്രട്ടറി സുജ ബേബി, ഫൊറോന ജോയിന്റ് സെക്രട്ടറി ജീന സിബി, ഫൊറോന ട്രഷറര്‍ ആന്‍സി ജോമോന്, മള്ളൂശേരി യൂണിറ്റ് സെക്രട്ടറി വത്സമ്മ മനു എന്നിവര്‍ പ്രസംഗിച്ചു.