1 തീവ്രതയുള്ള ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. ഭൂചലനത്തെ തുടർന്ന് ഷോപ്പിങ് മാളിന്റെ ഒരു ഭാഗം തകർന്നുവീണ് നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. മാളിലുണ്ടായ സ്ഫോടനത്തിൽ മരണങ്ങൾ സംഭവിച്ചിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണപരിക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
കുമമോട്ടോ പ്രവിശ്യയിലെ കാഷിമ പട്ടണത്തിലുള്ള എയോൺ ഷോപ്പിങ് മാളിനാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഭൂചലനത്തിന് പിന്നാലെ മാളിൽ സ്ഫോടനമുണ്ടായതായും തുടർന്ന് കെട്ടിടത്തിന്റെ ഭാഗം തകർന്നുവീണതായും ജപ്പാനിലെ പൊതുപ്രക്ഷേപണ സ്ഥാപനമായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. നിരവധി ജീവനക്കാരെ കാണാതായതായും അഗ്നിരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും ചിലയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതായി ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.
വായനക്കാർക്കായി / Recommended for You




















യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോർക്കിൽ ബോംബ് ഭീതി; ഉപേക്ഷിച്ച സ്യൂട്ട്കേസ് കണ്ടെത്തി
ട്രംപിന്റെ വിലക്കിന് പിന്നാലെ സി എന്‍ എന്‍, എം എസ് നൗ മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറ്റ് ഹൗസ് പ്രവേശനം നിഷേധിച്ചു
ഹ്യൂസ്റ്റൺ കൊലപാതകം: പ്രതിക്ക് 75 വർഷം തടവ് ശിക്ഷ
ശക്തമായ മഴയെത്തുടർന്ന് ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
നിബന്ധന അംഗീകരിച്ചാല്‍ ചര്‍ച്ചകള്‍ തുടരാം; ഇല്ലെങ്കില്‍ യുദ്ധമെന്ന് ഇറാന്