എ കൈപ്പുഴ ഫൊറോനയുടെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷം ഏറ്റുമാനൂര്‍ യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ നടന്നു. സമ്മേളനത്തില്‍ ഫൊറോന പ്രസിഡന്‍്റ് മിനി ജെയിംസ് കടുതോടില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചാപ്ളെയിന്‍ ഫാ. ലൂക്ക് കരിമ്പില്‍ ആമുഖസന്ദേശം നല്കി. ഫൊറോന വികാരി ഫാ. തോമസ് പുതിയകുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ളെയിന്‍ ഫാ. സി കൈപ്പുഴ ഫൊറോന പ്രസിഡന്‍്റ് ഷിബി

പഴേമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നാലുമണി പലഹാരങ്ങള്‍, നാടന്‍ ജ്യൂസ് എന്നിവയുടെ മത്സരങ്ങളും ഗ്രേസ്ഫുള്‍ ഗ്രാന്‍ഡ് മദര്‍ മത്സരവും സംഘടിപ്പിച്ചു. ഗ്രേസ്ഫുള്‍ ഗ്രാന്‍ഡ് മദര്യായി പാലത്തുരുത്ത് യൂണിറ്റിലെ ലൂസി ജോര്‍ജ് പൗവത്തേല്‍ തിരഞ്ഞെടുക്കപ്പെട്ടു. നാലുമണി പലഹാരം, നാടന്‍ ജ്യൂസ് മത്സരങ്ങളില്‍ ഏറ്റുമാനൂര്‍ യൂണിറ്റ് ഒന്നാം സ്ഥാനവും മകൂടാലയം യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. കൈപ്പുഴ യൂണിറ്റിന്‍െറ സംഗീതം പരിപാടിക്ക് മാറ്റു കൂട്ടി. അകാലത്തില്‍ നിര്യാതയായ പാലത്തുരുത്ത് യൂണിറ്റിലെ ബിന്നി ജെയിംസ് മൂന്നുപറയിലിനെ അനുസ്മരിച്ചു. ഫൊറോന ട്രഷറര്‍ അബി ഷിബി നന്ദി പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















കെ.സി.എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര; സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!
വാഴ്വ് 2026-ന്റെ സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
കെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു
തകർക്കരുത് ക്നാനായ സമുദായത്തെ ഷിബു കിഴക്കേക്കുറ്റ്
ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷൻ (കെ.സി.എ.ഡി.എഫ്.ഡബ്ല്യു) ഓണാഘോഷം വർണാഭമായി