E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സൗദിയോടുള്ള സുരക്ഷാ പ്രതിബദ്ധതകള്‍ പാലിക്കും: മാര്‍ക്കോ റൂബിയോ

US will honor security commitments to Saudi Arabia: Marco Rubio

വാഷിംഗ്ടണ്‍: യെമനിലെ ഹൂതികളുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ സൗദി അറേബ്യയുമായുള്ള സുരക്ഷാ പ്രതിബദ്ധതകള്‍ അമേരിക്ക പാലിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.

Text size
Reading theme
സൗദിയോടുള്ള സുരക്ഷാ പ്രതിബദ്ധതകള്‍ പാലിക്കും: മാര്‍ക്കോ റൂബിയോ

വാഷിംഗ്ടണ്‍: യെമനിലെ ഹൂതികളുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ സൗദി അറേബ്യയുമായുള്ള സുരക്ഷാ പ്രതിബദ്ധതകള്‍ അമേരിക്ക പാലിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സൗദിയുമായി നിലവിലുള്ള പ്രതിരോധ കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം പറഞ്ഞത്. യെമനിലെ സംഘര്‍ഷം അതീവ അപകടകരവും സങ്കീര്‍ണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൂതികള്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഭാഗമാണെന്നും അവരുടെ ആക്രമണങ്ങള്‍ ശക്തമാകുന്നത് ഊര്‍ജവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്നും റൂബിയോ ആരോപിച്ചു. മതത്തെ തീവ്രമായ രീതിയില്‍ വ്യാഖ്യാനിക്കുന്ന പുരോഹിതരുടെ ഭരണത്തിലാണ് ഇറാനെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈ മാസം ആദ്യം തന്ത്രപ്രധാനമായ മൂന്ന് ദ്വീപുകള്‍ പിടിച്ചെടുത്തതിനു പിന്നാലെ യെമന്റെ ചെങ്കടല്‍ തീരത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഹൂതികള്‍ കൈവശപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് സൗദി അറേബ്യയിലെ എണ്ണ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വലിയ തോതില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളും നടത്തിയിരുന്നു.

ഹൂതികള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രണ്ടുതവണ ബന്ധപ്പെട്ടെങ്കിലും അഭ്യര്‍ഥന നിരസിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഭരിക്കുന്നത് അന്ത്യകാലത്തെക്കുറിച്ച് തീവ്രവീക്ഷണമുള്ള പുരോഹിതര്‍: റൂബിയോ

ഇറാന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി റൂബിയോ രംഗത്തെത്തി. മതത്തെ തീവ്രവും അന്ത്യകാലത്തെക്കുറിച്ചുള്ളതുമായ വീക്ഷണത്തോടെ വ്യാഖ്യാനിക്കുന്ന പുരോഹിതരാണ് ഇറാന്‍ ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

'ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനാകില്ല. അത്തരമൊരു ഭരണകൂടത്തിന് ആണവായുധങ്ങള്‍ അനുവദിക്കാനാവില്ല. ഒടുവില്‍ ആരെങ്കിലും ഇതിനെതിരെ നടപടിയെടുക്കണം. അല്ലാത്തപക്ഷം അത് സംഭവിക്കും,' റൂബിയോ വ്യക്തമാക്കി.

സ്വന്തം ജനങ്ങളോട് ഇറാന്‍ ഭരണകൂടം കാണിക്കുന്ന സമീപനവും രാജ്യത്ത് സൃഷ്ടിച്ച നാശനഷ്ടങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരം ഭരണകൂടത്തിന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ച് യു എസ് ഉപരോധം

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി മുന്‍കാല നിലവാരത്തിന്റെ 60 മുതല്‍ 70 ശതമാനം വരെ വീണ്ടെടുത്തതായും റൂബിയോ പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങള്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി എണ്ണവില ഉയര്‍ന്നതിന് റഷ്യ- യുക്രെയ്ന്‍ യുദ്ധവും യെമനിലെ ഹൂതി ആക്രമണങ്ങളും കാരണമായതായി റൂബിയോ പറഞ്ഞു. കരിങ്കടല്‍ മേഖലയിലെ റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷവും യെമനിലെ സംഭവവികാസങ്ങളുമാണ് എണ്ണവില വര്‍ധനയുടെ പ്രധാന കാരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേറ്റോ രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം

അടിയന്തര സാഹചര്യമുണ്ടായപ്പോള്‍ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാതിരുന്ന നേറ്റോ സഖ്യകക്ഷികളെയും റൂബിയോ വിമര്‍ശിച്ചു. അത്തരം സാഹചര്യങ്ങളില്‍ സൈനിക ശക്തി വിന്യസിക്കാനുള്ള സൗകര്യമാണ് നേറ്റോയിലെ താവളങ്ങള്‍ അമേരിക്കയ്ക്ക് നല്‍കുന്ന പ്രധാന നേട്ടങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു.

'അടിയന്തര സാഹചര്യമുണ്ടായപ്പോള്‍ ചില രാജ്യങ്ങള്‍ തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. അത് അസംബന്ധമാണ്. അടിയന്തര സാഹചര്യമുണ്ടാകുമ്പോള്‍ നമ്മുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവ നിലനിര്‍ത്തുന്നതിന്റെ പ്രയോജനം എന്താണ്? ' റൂബിയോ ചോദിച്ചു.

ഗ്രീന്‍ലന്‍ഡ് കരാറിനെ പ്രശംസിച്ച് റൂബിയോ

ഗ്രീന്‍ലന്‍ഡുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, അത് മികച്ച കരാറും വലിയ നേട്ടവുമാണെന്ന് റൂബിയോ വിശേഷിപ്പിച്ചു.

ഗ്രീന്‍ലന്‍ഡിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും ബോധ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത ആദ്യ പ്രസിഡന്റാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore BreakingNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →