24NEWSLIVE CATEGORY
Kerala
Page 4 · editor-approved published stories.
Kerala Desk
Page 4 of 9
യുവാവും കാറും ഒഴുകിപ്പോയി, തിരച്ചിൽ തുടരുന്നു
കോട്ടയം: കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായി അപകടമുണ്ടായത്. അതിരാവിലെ രണ്ട് മണിയോട് കൂടിയാണ് സംഭവം. ഫയർ

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഗുരുതര പരിക്കേറ്റവർക്ക് രണ്ടുലക്ഷവും നിസ്സാര പരിക്കുള്ളവർക്ക് 50000 രൂപയും

പെട്ടിമലയിൽ നിന്ന് അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 22 ആയി
ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രാജമല പെട്ടിമുടിയിൽ നടത്തിയ തെരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 22 ആയി. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് മരണസംഖ്യ ഉയർന്നതായി അറിയിച്ചത്. മണ്ണിനടിയിൽ ഇനിയും 49 പേരുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദേ

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം തൊഴിലാളി തൂങ്ങിമരിച്ചു. ഓടയ്ക്കാലിയിലാണ് ഭാര്യയെ കൊന്ന ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിഷ സ്വദേശി വിഷ്ണുക്കാര പ്രഥാനാണ് ഭാര്യ ഭാര്യ സിലക്കാര പ്രഥാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം

പാലായിൽ 2018ലെ പ്രളയത്തേക്കാൾ വലിയ വെള്ളപ്പൊക്കം
കോട്ടയം: പാലായിൽ രാത്രി വൈകിയും വെള്ളപ്പൊക്കം രൂക്ഷം. മീനിച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയാണെന്നാണ് വിവരം. 2018ലെ പ്രളയത്തേക്കാൾ വലിയ വെള്ളപ്പൊക്കമാണ് ഇവിടെ രേഖപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. രാത്രിത 11.

കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം രണ്ടായി പിളർന്നുവീണു, രണ്ട് പൈലറ്റുള്‍പ്പടെ പതിനാറ് മരണം,വിമാനത്തിലുണ്ടായിരുന്നത് 191 യാത്രക്കാർ, ഏറെപ്പേരും മലയാളികൾ, വീഡിയോ
കോഴിക്കോട്:വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രക്കാരുമായി രണ്ടായി പിളർന്നുവീണു. കടുത്തമഴ മൂലം റെൺവേയിൽ നിന്നും മാറി 35 അടി താഴ്ചയിലേക്ക് ആണ് വിമാനം പതിച്ചത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി

സി.പി.ഐ.എം നേതാവ് എം.എ ബേബിക്ക് കോവിഡ്
തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം എം.എ ബേബിക്ക് കോവിഡ്. അദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സി.പി.എം നേതാവും കേന്ദ്രകമ്മറ്റിയംഗവുമായ മുഹമ്മദ് സലീമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സലീമിന് കടുത്ത പനിയും ശ്വാസതടസ്സവുമുണ്

രാജമലയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകും
ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് സംസ്ഥാനസർക്കാർ. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെട്ടിമുടിയിൽ നിന്ന് ഇതുവരെ 15 പേരുടെ മൃതദേഹമാണ് കണ്

സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കോവിഡ്-19, 1017 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 219 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 153 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള

പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത്സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു. വെണ്ണിക്കുളം കോതകുളത്ത് വീട്ടിൽ പരേതനായ കെ.കെ.തോമസിന്റെ മകൻ ജോസ് തോമസ് (62) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിൽ ഇൻഫർമേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൂസമ്മ ജോസ് ത

മരം മുറിക്കുന്നത് നോക്കി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചു
മലപ്പുറം: മരം മുറിക്കുന്നത് നോക്കി നിൽക്കവെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേൽമുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അകുവളപ്പിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് ശബീറലി(43)യാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം കാറ്റിൽ സമീപത്തെ വീട്ടിലേക്

ഒഴുക്കിൽപ്പെട്ട് അഞ്ചു വയസ്സുകാരി മരിച്ചു
കൽപ്പറ്റ: ഒഴുക്കിൽപ്പെട്ട് അഞ്ചു വയസ്സുകാരി മരിച്ചു. വയനാട് ഇരുപത്തെട്ടേക്കർ കോളനിയിലെ ഉണ്ണികൃഷ്ണന്റെയും രതിയുടെയും മകളായ ഉണ്ണിമായയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനുത്ത്കൂടി ഒഴുകുന്ന വേങ്ങാത്തോട് തോട്ടിൽ വീഴുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയി

സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്-19, 902 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 242 പേർക്കും, എറണാകുളം ജില്ലയിൽ 135 പേർക്കും, മലപ്പുറം ജില്ലയിൽ 131 പേർക്കും, ആലപ്പുഴ ജില്ലയിൽ 126 പേർക്കും, കോഴിക്കോട് ജില്ലയിൽ 97 പേർക്കും, കാസർഗോഡ് ജില്ലയിൽ 91 പേർക്കും, തൃശൂർ ജി
