24NEWSLIVE CATEGORY
Kerala
Page 6 · editor-approved published stories.
Kerala Desk
Page 6 of 9
കൊവിഡ് മൂലം മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു
ഇടുക്കിയിൽ കൊവിഡ് മൂലം മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു. തൊടുപുഴയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയിരുന്ന അജിതന്റെ മൃതദേഹമാണ് കൊവിഡ് മാർഗ നിർദേശ പ്രകാരം ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്രയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു

കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു
കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്‌സ് എന്നീ രോഗങ്ങളും കോയാമുവിന് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോയാമു രാവിലെ 10.30 നാണ് മരിച്ചത്. ഇദ്ദേഹത്ത

കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ
കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന പള്ളിത്തുറ സ്വദേശി ജോയി(48) ആണ് മരിച്ചത്. പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ ജോയിയുടെ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ

സംസ്ഥാനത്ത് 1310 പേര്‍ക്ക് കോവിഡ്, 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേർന്നുള്ളതാണിത്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞദിവസം ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. തിരുവനന്തപുരം, പാലക്കാട് കാ

ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഡോക്ടറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്തിടപഴകിയ ഡോക്ടർമാരും ജീവനക്കാരും ക്വാറന്റീനിൽ പോയി. ആശുപത്രിയിലെത്തിയ രോഗിയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്നാണ് സൂചന. അതേസമയം മലയോ

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു
കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരിച്ചത്. 85 വയസായിരുന്നു. കോവിഡ് ബാധിതയായി എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. കോവിഡിന് പുറമേ ഏലിയാമ്മയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. ഈ മാ

കേരളത്തിൽ ഇന്നും കനത്തമഴ, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും. ബാലഭസ്‌കറിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കുടുംബവും ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി വ്യക്തമാക്കിയിരുന്നു. ബാലുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെ

സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്, 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 213 പേർക്കാണ് രോഗബാധ. മലപ്പുറം ജില്ലയിൽ 87 പേർക്കും, കൊല്ലം ജില്ലയിൽ 84 പേർക്കും, എറണാകുളം ജില്ലയിൽ 83 പേർക്കും, കോഴിക്കോട് ജില്ലയിൽ 67 പേർക്കും, പത്തനംതിട്ട ജില്ലയിൽ 54 പേർക്കും, പാ

കേരളത്തിൽ ഇന്ന് 1167 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 888 പേർക്ക് രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 888 പേർക്കാണ് രോഗം ബാധിച്ചത്. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 122 പേർ വിദേശത്ത് നിന്നും 96 പേർ മറ്റ് സംസ്ഥാനങ്ങളിൽ

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൽഫ് ക്വാറന്റയിനിൽ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൽഫ് ക്വാറന്റയിനിൽ. മന്ത്രിതന്നയാണ് ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് പോസറ്റീവായതിനെ തുടർന്നാണ് താൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ആന്റിജൻ പരിശോധനയിലാണ് ജീവനക്കാരന് കോവിഡ് ബാധിച്ചതായി കണ്ടെത്തി

രോഗം സുഖമായി ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി മലയാളി മരിച്ചു
മനാമ: രോഗം സുഖമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പാറക്കുതാഴെ ജമാൽ (55) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 27നാണ് രോഗത്തെ തുടർന്ന് ജമാലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ മൂന്നിന

മോഷണക്കേസിൽ അറസറ്റ് ചെയ്ത പ്രതിക്ക് കോവിഡ്, പൊലീസുകാർ നിരീക്ഷണത്തിൽ പോകേണ്ടിവരും
തിരുവനന്തപുരം: മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ്. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പനപ്പാംകുന്ന് സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലായ് 17 ന് അറസ്റ്റ് ചെയ്ത ശേഷം പ്രതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു. അന്ന് കിളിമാനൂർ പൊലീസ് സ്റ്
