യുഎസിനെ സഹായിക്കുന്ന ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾക്കെതിരേ ഇറാന്റെ ഭീഷണി ഉയർന്നതിന് പിന്നാലെ, മറു ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്ത്. ഇറാനുമായി വ്യാപാരം നടത്തുകയോ അവരെ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിനും "കനത്ത" ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് വ്യാഴാഴ്ച ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികളും പ്രഖ്യാപിച്ചു. ഇതോടെ, ഗൾഫ് രാജ്യങ്ങൾക്കിടയിലും യൂറോപ്യൻ നാറ്റോ സഖ്യകക്ഷികൾക്കിടയിലും ഉയർന്നിരിക്കുന്ന യുദ്ധ ഭീതി വലിയ ആശങ്കയായി ഉയർന്നിട്ടുണ്ട്. ഇറാൻ ഇതിനെ എങ്ങനെ നേരിടുമെന്ന് പ്രവചിക്കാനാവില്ലെന്ന് മിക്ക സഖ്യരാജ്യങ്ങളും പറയുന്നു.
മിഡിൽ ഈസ്റ്റിലെ സംഘർഷം ആറുമാസത്തോട് അടുക്കുമ്പോഴാണ് സാമ്പത്തിക സമ്മർദ്ദം കടുപ്പിച്ചു കൊണ്ടുള്ള ഈ നീക്കം ട്രംപ് പ്രഖ്യാപിച്ചത്. "ഏതെങ്കിലും രാജ്യത്തിനെതിരെ ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടി" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

"ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ഒരു കരാറിലെത്താൻ എന്നെക്കാൾ മികച്ച അവസരം മറ്റാരും നൽകിയിട്ടില്ല. നിർഭാഗ്യവശാൽ, ആ അവസരം പ്രയോജനപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ, ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടി ഞാൻ പ്രഖ്യാപിക്കുകയാണ്! അഭൂതപൂർവമായ തോതിലുള്ള സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലും ആയിരിക്കും ഇത്," ട്രംപ് 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിൽ പറഞ്ഞു.
വായനക്കാർക്കായി / Recommended for You














QA Check: Photo + Video Render Test (canada-news)
ആണവകരാർ ഇല്ലെങ്കിൽ വീണ്ടും ആക്രമണം; ഇറാനെതിരെ ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
Canada News: ന്യൂസ് ഡെസ്ക് റിപ്പോർട്ട്
Canada News: പ്രധാന വാർത്തകൾ
Canada News: വിശദമായ വിശകലനം