ടെല്‍ അവീവ്: ഇറാനേക്കാള്‍ ഇസ്രായേലിന് വലിയ ഭീഷണിയാണ് ഖത്തറെന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഇറാന് തുറന്ന നിലപാടിലൂടെയാണ് ഇസ്രായേലിനെ എതിര്‍ക്കുന്നതെങ്കില്‍, ഖത്തര്‍ മറവില്‍ നിന്ന് ഇസ്രായേലിനെ ദുര്‍ബലപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം ചാനല്‍ 12-ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചില സഹായികള്‍ ഖത്തറിന്റെ താത്പര്യങ്ങള്‍ക്കായി പണം സ്വീകരിച്ചെന്നാരോപിക്കുന്ന 'ഖത്തര്‍ഗേറ്റ്' വിവാദം ഇസ്രായേലില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ബെനറ്റിന്റെ പ്രതികരണം. ഖത്തറിനെ ഔദ്യോഗികമായി ശത്രുരാജ്യമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം നേരത്തെയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന് ഇസ്രായേലിനെ നശിപ്പിക്കുമെന്ന് തുറന്നുപറയുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ 7-ലെ ആക്രമണം നടത്തിയ നുഖ്ബ സായുധ വിഭാഗത്തിന് ഖത്തര്‍ ധനസഹായം നല്കി. കൂടാതെ ഇസ്രായേലിനെതിരായ വിഷലിപ്തമായ പ്രചാരണം നടത്തുന്ന അല്‍ ജസീറയെ ഖത്തര്‍ പിന്തുണയ്ക്കുന്നു. അമേരിക്കന്‍ സര്‍വകലാശാലകളിലും സ്വാധീനം ചെലുത്തുന്നു. അതിലുപരി, ഇസ്രായേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുപോലും ഖത്തര്‍ സ്വാധീനം വ്യാപിപ്പിച്ചിരിക്കുന്നുവെന്നും ബെനറ്റ് ആരോപിച്ചു.
വായനക്കാർക്കായി / Recommended for You

















ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ-അമേരിക്കൻ വംശജ പിയ ദാന്ദിയയ്ക്ക് വിജയം
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും
തമിഴ്നാടിന്റെ രാഷ്ട്രീയ ശക്തി കവര്‍ന്നെടുക്കാനുള്ള നീക്കമാണ് മണ്ഡല പുനര്‍നിര്‍ണയമെന്ന് രാഹുല്‍ ഗാന്ധി
മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ചരിത്ര വിജയം