വാഷിംഗടണ്‍: ഇറാനുമായി ഉടന്‍ കരാറിലെത്താന്‍ സാധിച്ചാല്‍ ആക്രമണം ഒഴിവാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനെതിരായ ആക്രമണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കി.
ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ആക്രമണം മാറ്റിവച്ചതെന്നും അതേസമയം അമേരിക്ക 'പൂര്‍ണ സജ്ജവും ആക്രമണത്തിന് തയ്യാറുമായ നിലയിലാണെന്നും' ട്രംപ് അവകാശപ്പെട്ടു. കരാറിന്റെ അടിസ്ഥാന വ്യവസ്ഥകള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

അമേരിക്ക സജ്ജമാണെന്നും ഇറാന് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കാണാത്ത തരത്തിലുള്ള സൈനിക ശക്തിയും ശേഷിയും ഉപയോഗിച്ച് മുന്നേറാന്‍ തയ്യാറാണെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍, ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ആക്രമണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും കരാറിന്റെ പരിധികള്‍ സംബന്ധിച്ച് ധാരണയായതായും ട്രംപ് വ്യക്തമാക്കി.
വായനക്കാർക്കായി / Recommended for You















QA Check: Photo + Video Render Test (crime)
അൽഫാൽഫ മുളപ്പിച്ച വിത്തുകളിൽ വിഷബാധ; അമേരിക്കയിൽ 41 പേർക്ക് രോഗബാധ
പാക്കിസ്ഥാനിൽ സൈനിക മേധാവിക്ക് സർവാധികാരം; 'നിയമപരമായി' അധികാരകേന്ദ്രീകരണം
കാനഡയിൽ താമസിക്കാൻ കുറഞ്ഞ നിരക്കിൽ അപ്പാർട്ട്മെന്റ്; ശരിക്ക് നോക്കിയില്ലെങ്കിൽ പണി കിട്ടും
വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബായിലേക്ക് 85 ലക്ഷം അയച്ചു; നിര്‍ണായക തെളിവുകളുമായി ഇഡി
പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു